സദ്ഗുരു എന്ന ഗൂഢജ്ഞാനി

ബുധന്‍, 21 സെപ്‌റ്റംബര്‍ 2011 (13:13 IST)
PRO
'YOU' സദ്ഗുരുവിന്‍റെ യോഗാത്മക ദര്‍ശനപരമായ ജീവിതത്തെക്കുറിച്ച്‌ ഒരു ഫോട്ടോ‍ ജീവചരിത്രം അനുപം ഖേര്‍ പ്രകാശനം ചെയ്തു‍.

'YOU - Sadhguru Jaggi Vasudev: A Spiritual Possibility' എന്ന പുസ്തകം, മുംബൈയിലെ ഷണ്‍‌മുഖാനന്ദ ഹാളില്‍വച്ച്‌, നടനും സാമൂഹ്യപ്രവര്‍ത്തകനുമായ അനുപം ഖേര്‍ പ്രകാശനം ചെയ്തു‍. 'In Conversation with the Mystic' എന്ന പരമ്പരയുടെ ഏറ്റവും പുതിയ Online Episodeന്‍റെ ഭാഗമായാണ് ഈ പുസ്തക പ്രകാശനം നടന്നത്. 'In Conversation with the Mystic'ല്‍ അനുപം ഖേര്‍ സദ്ഗുരുവിന്‌ ഒരു മുഖാമുഖ സംഭാഷണത്തിലൂടെ ആതിഥ്യമരുളി. ഈഷാ ഫൗണ്ടേഷന്റെ e-book ആയി മാത്രം ലഭ്യമായ 'Life and Death in one Breath' എന്ന പുസ്തകവും Online ആയി പ്രകാശനം ചെയ്തു.

YOU

എഴുത്തുകാരിയായ പല്ലവി ഗുപ്ത രചിച്ച 'YOU' എന്ന പുസ്തകം, ക്രമമായി നിരത്തിയ ഫോട്ടോ‍കളിലൂടെ സദ്ഗുരുവിന്റെ ജീവിതത്തിലെ നിഗൂഢതയും പരിവേഷവും ഒപ്പിയെടുത്ത്‌, വായനക്കാരനെ ഒരു യാത്രയിലേക്കു നയിക്കുന്നു‍. ഈ ദൃശ്യവിരുന്ന്‌ ഏവരെയും സദ്ഗുരുവിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ കൊണ്ടുപോകുന്നു.

ഒരു കുട്ടിയായിരുന്ന ആദ്യകാലം, കൗമാരം, മോട്ടോര്‍ ബൈക്ക്‌ സവാരിക്കാരനായിരുന്ന യുവാവ്‌, കുടുംബ പുരുഷന്‍, ധ്യാനലിംഗം പ്രതിഷ്ഠാപനം നടത്തു യോഗി, പിന്നെ ഇന്ന്‌ അന്താരാഷ്ട്ര സമ്മേളനങ്ങളിലും മഞ്ഞുമൂടിയ ഹിമാലയന്‍ കൊടുമുടികളിലും ഒരേ അനായാസതയോടെ കഴിയുന്ന ഒരു ഗൂഢജ്ഞാനി - ഈ ഘട്ടങ്ങളിലൂടെയൊക്കെയുള്ള ഒരു യാത്രയാണ് - 'YOU'.

“ഇത്തരം അവിശ്വസനീയമായ തലങ്ങളിലുള്ള ജീവിതത്തെക്കുറിച്ച്‌ ഒരു പുസ്തകം രചിക്കാന്‍ അവസരം കിട്ടി‍യത്‌ ഒരു എഴുത്തുകാരിയെന്ന നിലയില്‍ എന്റെ മഹാഭാഗ്യമാണ്‌. അത്‌ ലോകം മുഴുവന്‍ എത്തിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഈ പുസ്തകം വെറും ഒരു പ്രചോദനം മാത്രമല്ല, ഒരു മനുഷ്യജന്മം കൊണ്ട്‌ എന്തൊക്കെ സാധിക്കുമെതിന്‍റെ ഒരു തെളിവുകൂടിയാണ്‌.” - പല്ലവി ഗുപ്ത പറയുന്നു.

In Conversation with the Mystic

In Conversation with the Mystic എന്നത്‌ ഒരു പ്രത്യേക സംഭാഷണപരമ്പരയാണ്‌. അതില്‍ ജീവിതത്തിന്റെ വിവിധ തുറകളിലുള്ള പ്രഗത്ഭ വ്യക്തികള്‍ സദ്ഗുരുവിനോടൊപ്പം പലവിഷയങ്ങളിലേക്കും പര്യവേക്ഷണം നടത്തുന്നു‍. പിടിച്ചിരുത്തുന്ന കഥകളും ലക്ഷണയുക്തിയുള്ള ഫലിതങ്ങളുമായി, ആധുനികതയും യോഗാത്മകദര്‍ശനവും തമ്മിലുള്ള വിടവു നികത്തിക്കൊണ്ട്‌, അദ്ദേഹം ജീവിതത്തിന്റെ അഗാധതലങ്ങളിലേക്കുള്ള വാതില്‍ തുറക്കുന്നു‍.

The Mystic

യോഗിയും, ഗൂഢജ്ഞാനിയും, കവിയും ആയ സദ്ഗുരു ഒരു ദാര്‍ശനികനായ മനുഷ്യസ്നേഹിയാണ്‌. യോഗ എതോ കാലഹരണപ്പെട്ടു‍പോയ ഭൂതകാലത്തെ നിഗൂഢമായ ഒരു പഠനശാഖയല്ല, മറിച്ച്‌ ഇക്കാലത്തും പ്രഭാവവും പ്രസക്തിയുമുള്ള ഒരു ആധുനിക ശാസ്ത്രശാഖയാണ്‌ എന്നതിനുള്ള ഒരു ഉത്ബോധനമാണ്‌ അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും. മൂന്നുദശാബ്ദത്തിനു മുന്‍പ്‌ അദ്ദേഹം ഈഷാ ഫൗണ്ടേഷന്‍ സ്ഥാപിച്ചു. പൂര്‍ണ്ണമായും സന്നദ്ധസേവകരാല്‍ നടത്തപ്പെടുന്ന ഈ സ്ഥാപനം, മനുഷ്യന്റെ അന്തര്‍ലീനമായ കഴിവുകളെ സജീവമായ ആത്മീയപ്രസ്ഥാനത്തിലൂടെ പരിപോഷിപ്പിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട ഒന്നാണ്‌.

വെബ്ദുനിയ വായിക്കുക