എന്താണ് നാഗമാണിക്യം? നാഗമാണിക്യത്തിനു പിന്നിലെ രഹസ്യം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 11 ഫെബ്രുവരി 2025 (14:28 IST)
നാഗമാണിക്യം എന്ന സങ്കല്‍പ്പം  നാഗങ്ങളില്‍ കാണപ്പെടുന്നതായി വിശ്വസിക്കപ്പെടുന്ന ഒരു പുരാണ രത്‌നമാണ്. ഇത്  തലമുറകളായി ആളുകളെ കൗതുകപ്പെടുത്തിയിട്ടുണ്ട്. പുരാതന നാടോടിക്കഥകളും സിനിമകളും മുതല്‍ കാര്‍ട്ടൂണുകള്‍ വരെ നാഗമാണിക്യത്തെ മാന്ത്രികവും ശക്തവുമായ ഒരു വസ്തുവായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ശരിക്കും ഉള്ളതാണോ അല്ലയോ എന്ന് പലര്‍ക്കും ഇന്നും സംശയമാണ്. എന്നാല്‍ ഇത് മിഥ്യയാണെന്ന് പലരും വിശ്വസിച്ചിരിക്കുകയായിരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു  വീഡിയോ ആണ് വീണ്ടും നാഗമാണിക്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണമായത്. 
 
ഈ വീഡിയോയില്‍ വളരെ തിളക്കമുള്ള ഒരു രത്‌നം പോലുള്ള വസ്തുവും ഒരു മൂര്‍ഖന്‍ പാമ്പിനെയും ആണ് കാണിക്കുന്നത്. ആ പാമ്പിന്‍ നിന്ന് ലഭിച്ച നാഗമാണിക്യമാണ് അതെന്നാണ് വീഡിയോ അവകാശപ്പെടുന്നത്. കൂടാതെ 100 വര്‍ഷത്തിലേറെ പഴക്കമുള്ള നാഗങ്ങളുടെ തലയില്‍ ഇത്തരത്തിലുള്ള രത്‌നങ്ങള്‍ രൂപപ്പെടുമെന്നും വീഡിയോയില്‍ പറയുന്നു. ഇത് സത്യമാണെന്നും പുരാണങ്ങളില്‍ ഇതേപ്പറ്റി പറയുന്നുണ്ട് എന്നും അവകാശവാദങ്ങളുമായി പലരും മുന്നോട്ട് എത്തിയിട്ടുണ്ട്. 
 
എന്നാല്‍ ശാസ്ത്രലോകം തീര്‍ത്തും ഇത് ഒരു കെട്ടുകഥയാണെന്ന് പറഞ്ഞിരിക്കുകയാണ്. ശാസ്ത്രീയമായി പറയുകയാണെങ്കില്‍ മൂര്‍ഖന്‍ ഉള്‍പ്പെടെ ഒരു പാമ്പിനും രത്‌നം പോലുള്ള വസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള ശേഷിയില്ല. നാഗമാണിക്യം എന്ന വിശ്വാസം നാടോടിക്കഥകളില്‍ നിന്നുണ്ടായതാണെന്നും അതിനു ശാസ്ത്രീയമായി ഒരു അടിത്തറ ഇല്ലെന്നും ശാസ്ത്രലോകം പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍