ഭാരതീയമായ സമഭാവനയുടെ സന്ദേശമാണ് ശബരിമല നല്ക്കുന്നത്.ഹൈന്ദവ ദേവാലയം എന്നപോലെ മുസ്ലീമായ വാവരുടെ ഇരിപ്പിടവും സന്നിധാനത്തിലുണ്ട്.മതനിരപേക്ഷതയുടെ സങ്കേതമാണ് ശബരിമല
അയ്യപ്പപുരാണങ്ങളില്‍ അഗ്രസ്ഥാനത്താണ് "ഭൂതനാഥോപാഖ്യാനം'. ശ്രീഭൂതനാഥനെന്നും അറിയപ്പെടുന്ന ധര്‍മശാസ്താവിനെപ്പറ്റിയുള്ള കഥകള്‍ ഈ സംസ്കൃത ഗ്രന്ഥത്തില്‍ 15 അധ്യായങ്ങളിലായി വിവരിക്കുന്നു.
കാടും മേടും നിറഞ്ഞ പ്രദേശത്ത് അയ്യപ്പന് ക്ഷേത്രം പണിഞ്ഞത്, പുലികളെയും ചെടികളെയും അയ്യപ്പന്റെ തോഴരാക്കിയത്, മുസ്ലീം പ്രമാണിയായിരുന്ന വാവരെ ഇഷ്ട സഖാവാക്കിയത്. ക്രാന്തദര്‍ശികളായ പൂര്‍വികരായിരുന്നു .
ലോകമേ തറവാട് എന്ന ഭാരതീയമായ സമഭാവനാ സങ്കല്പത്തിന്റെ മികച്ച ഉദാഹരണമാണ് ശബരിമല. വൃശ്ചികം ഒന്നു തുടങ്ങി രണ്ട് മാസം് ഇത് ലോകമെമ്പാടുമുള്ള ഭക്ത ജവിദ്യാര്‍ത്ഥിനങ്ങളുടെ ആശ്രയമായി മാറുന്നു.
തുലാവര്‍ഷത്തിന്റെ പനിനീര് മഴയില്‍ കുതിര്‍ന്നു നില്ക്കുന്ന ശബരിമല പൂങ്കാവനം ഭക്തജവിദ്യാര്‍ത്ഥിനങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. മണ്ഡല മകരവിളക്കുകള്‍ക്കായി ശബരിമല നട തുലാം 30 ന് വൈകിട്ട് തുറക്കും. പുതിയ മേല്‍ശാന്തി ചുമതല ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയാവും.
മണ്ഡലകാലത്തു നിന്നും ശബരിമല ഉത്സവം മറ്റിയിരിക്കുകയാണ്. ഇനി ഏപ്രിലിലായിരിക്കും 9 ദിവസത്തെ ഉത്സവം. മണ്ഡലകാലത്തിനും മകരവിളക്കകിനും ഇടയ്ക്കുള്ള രണ്ട് ദിവസത്തെ ഇടവേള ഒഴിച്ചാല്‍ തുടര്‍ച്ചയായി രണ്ട് മാസം ശബരിമലയില്‍ തീര്‍ത്ഥാടന കാലമാണ്