ദീര്‍ഘയാത്ര പോകുന്നവര്‍ക്ക് റമളാനിലെ നോമ്പ് എടുക്കേണ്ടതില്ല. ഒരു സഹാബത്ത് നബിയോട് ഒരിക്കല്‍ ചോദിച്ചു,’ ഞാനൊരു ദീര്‍ഘയാത്ര പോകുകയാണ് എനിക്ക് നോമ്പ് എടുക്കാമോ?
നബി പറഞ്ഞു’ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ നോമ്പ് നോല്‍ക്കാം ഇല്ലെങ്കില്‍ ഉപേക്ഷിക്കുകയും ചെയ്യാം’ (സ്വഹീഹുല്‍ ബുഖാരി) ദീര്‍ഘ യാത്രയില്‍ നോമ്പനിഷ്ഠിക്കുന്നത് വലിയ പുണ്യമൊന്നുമില്ലെന്നാണ് നബി പറഞ്ഞിട്ടുള്ളത്.
ഇനി ഒരാള്‍ നോമ്പ് നോല്‍ക്കുകയും യാത്രക്കിടയില്‍ മുറിക്കേണ്ടി വരികയും ചെയ്താല്‍ അതും അനുവദനീയമാണ്. അതേ പോലെ കഠിനമായ ഉഷ്ണമുള്ള ദിവസവും നോമ്പ് നോല്‍ക്കേണ്ടതില്ല. അറബി നാടുകളിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിര്‍ബന്ധമായ നോമ്പില്‍ ഇത്തരമൊരു വിട്ടുവീഴ്ച ചെയ്തതെന്നാണ് കരുതുന്നത്.
അതേ പൊലെ ഗര്‍ഭിണി, മുല കൊടുക്കുന്ന സ്ത്രീ എന്നിവര്‍ കുട്ടിക്ക് വിഷമം സംഭവിക്കുമെന്ന ഭയമുള്ളത് കൊണ്ട് നോമ്പ് ഉപേക്ഷിക്കാം. എന്നാല്‍ ഇവര്‍ ഒരു മുദ്ദ്( പാവങ്ങള്‍ക്ക് ഒരു നിശ്ചിത അളവില്‍ ദാനം ചെയ്യുക) ദാനം ചെയ്യുന്നതോടൊപ്പം ഖളാഹ്( നഷ്ടപ്പെട്ട നോമ്പ് വീണ്ടും നോല്ക്കുക) വീട്ടല്കൂടിനിര്ബന്ധമാകും.
സ്വന്തം കുഞ്ഞിന്റെ കാര്യത്തില്‍ മാത്രമല്ല, കൂലിക്കോ അല്ലാതെയോ മററു കുഞ്ഞുങ്ങളെ മുലയൂട്ടുന്നവള്ക്കും ഈ വിധി ബാധകമായിരിക്കും.
ഇനി അവര്‍ സ്വന്തം ശരീരത്തിനോശരീരത്തിനും കുട്ടിക്കും കൂടിയോ വിഷമം സംഭവിക്കുമെന്ന് ഭയപ്പെട്ടതിന് വേണ്ടിയാണ് നോമ്പ് ഉപേക്ഷിച്ചതെങ്കില്‍ ഖ്വള്വാഹ് വീട്ടല്‍ മാത്രമേ നിര്‍ബന്ധമുള്ളൂവെന്നും മുദ്ദ് കൊടുക്കേണ്ടതില്ലെന്നും പറയപ്പെടുന്നുണ്ട്.