മുടി വിറ്റ് തിരുപ്പതിക്ക് കിട്ടിയത് 134 കോടി!

ശനി, 31 ഡിസം‌ബര്‍ 2011 (13:49 IST)
PRO
PRO
ഭക്തജനങ്ങള്‍ മുണ്ഡനംചെയ്ത തലമുടി വിറ്റ്‌ തിരുപ്പതി - തിരുമല ദേവസ്വത്തിന്‌ ലഭിച്ചത്‌ 134 കോടി. ഇതാദ്യമായാണ് ഇത്രയധികം തുകയ്ക്ക് മുടി ലേലത്തില്‍ പോകുന്നത്. ഓണ്‍‌ലൈനിലൂടെയാണ് ഭക്തജനങ്ങളുടെ മുടി ലേലം ചെയ്തതെന്നതും ശ്രദ്ധേയമാണ്. 100 കോടി ലഭിക്കും എന്നാണെത്രെ ദേവസ്വം അധികൃതര്‍ കരുതിരുന്നത്. എന്നാല്‍ മുടി സര്‍‌വകാല റെക്കോര്‍ഡില്‍ ലേലം പോയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 466 ടണ്‍ മുടിയാണ്‌ വില്‍പനയ്ക്ക്‌ ഉണ്ടായിരുന്നത്‌.

വരുമാനത്തിന്റെ കാര്യത്തിലും തിരുപ്പതി ക്ഷേത്രം അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ വരുമാനം 1700 കോടിയാണ്. കഴിഞ്ഞ വര്‍ഷം രണ്ടേകാല്‍ കോടി ഭക്തത്തെരെത്തിയ ക്ഷേത്രത്തില്‍ 1100 കോടി രൂപ ഭഗവാന്‌ ലഭിച്ച കാണിക്കമാത്രമാണ്‌. ബാങ്ക് പലിശയിനത്തിലും കോടികളാണ് ക്ഷേത്രത്തിന് ലഭിച്ചത്. ദിവസ ടിക്കറ്റിനത്തിലും ബാങ്കിലെ പലിശയിനത്തിലുമായി ലഭിച്ചത് 200 കോടി രൂപയാണ്‌.

കാണിക്കയായി ലഭിച്ചിട്ടുള്ള അമ്യൂല്യ രത്നങ്ങളുടെയും സ്വര്‍ണാഭരണങ്ങളുടെയും മൂല്യം കണക്കാക്കാതെയാണ് 1700 കോടിയുടെ വാര്‍ഷിക വരുമാനം കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ, രാജ്യത്തിലെ പല ഭാഗങ്ങളില്‍ ഭൂമിയും കാണിക്കയായി ക്ഷേത്രത്തിന് ലഭിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നാണ്‌ തിരുപ്പതി ക്ഷേത്രം. കഴിഞ്ഞ വര്‍ഷം സന്ദര്‍ശിച്ച വി ഐ പികളില്‍ ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലെ ഭരണാധികാരികളും ഉള്‍പ്പെടും.

വെബ്ദുനിയ വായിക്കുക