‘ലാ ഇലാഹ ഇല്ലല്ലാഹ്‘ എന്ന വാക്കിന്റെ അര്‍ഥം അല്ലാഹു അല്ലാതെ ദൈവമില്ല എന്നാണ്. ‘ലാ ഇലാഹ ഇല്ലല്ലാഹ്‘ എന്ന വാക്യത്തിന്റെ അര്‍ഥം ഇപ്പറഞ്ഞതില്‍ നിന്നും വിശാലമാണ്. ഏകദൈവ വിശ്വാസമാണ് ഇസ്ലാമിന്റെ അടിസ്ഥാനശില.
അറബി അക്ഷരമാലയിലെ ‘അലിഫ്‘, ‘ലാം‘, ‘ഹാ‘ എന്നീ മൂന്ന് അക്ഷരങ്ങള്‍ . അവയുടെ ധേദരൂപങ്ങള് കൊണ്ടാണ് ഏറ്റവും സത്തായ വാചകം ഉണ്ടാക്കിയത് ‘ഇലാഹ് ‘, ‘അല്ലാഹു‘ എന്നീ രണ്ടുവാക്കുകളവയില് പ്രധാനം.
ആരാധന്യ്ക്ക് അര്ഹനായവന്. യോഗ്യനായവന് എന്നാണ് ഇലാഹ് എന്ന പദത്തിന്റെ അര്‍ഥം. ഇലാഹ് എന്നാല്‍ ദൈവം എന്നര്‍ഥം പൊതുവേ പറയാം . 'ലാ',എന്നാല്‍ ‘ഇല്ല ‘എന്നും 'ഇല്ല' എന്നാല്‍ ഒഴികെ അല്ലെങ്കില്‍ അല്ലാതെ എന്നുമാണ് അറബിയില്‍ അര്‍ഥം . അതായത് അല്ലഹു അല്ലാതെ ( ഒഴികെ) ദൈവമില്ല. അല്ലാഹു മാത്രമാണ് ദൈവം .
പ്രപഞ്ചം സൃഷ്ടിച്ച ഒരു ദൈവമുണ്ടെന്ന് മുസ്ലിംകള് വിശ്വസിക്കുന്നു. അത്, ഒന്നിലേറെ ദൈവങ്ങളല്ല . അവന് ഏകനാണ് നിര്‍ഗുണനും നിരാമയനും അസ്പൃശ്യനും അനന്തനും സര്‍വ്വശകതനും പരമകാരുണികനുമാണ് അല്ലാഹു. ഈ ഏകദൈവ വിശ്വാസം പുലത്തുന്നവനാണ് ഇസ്ലാം
മനുഷ്യന് സങ്കല്‍പിക്കാവുന്നവിധം ദൈവത്തിനു രൂപമില്ല, കാഴ്ചയ്ക്കും കേള്‍വിക്കും സ്പര്‍ശനത്തിനും ഗന്ധത്തിനും രുചിക്കുമപ്പുറത്തെ സത്യമാണ് അനുഭവമാണ് അല്ലാഹു.ഇന്ദ്രിയഗോചരമല്ലെങ്കിലും അല്ലാഹു യാഥാര്‍ഥ്യമാണ്.
അവന് എന്നാണ് വിളിക്കുന്നതെങ്കിലും ദൈവത്തിനു ലിംഗഭേദമില്ല .മനുഷ്യന്റെ പ്രാപഞ്ചികമായ ഇത്ത്രം സങ്കല്പങ്ങല്ക്ക് അതീതനാണ് ദൈവം.ഏകനായ അല്ലാഹുവില്‍ അടിയുറച്ചുള്ള വിശ്വാസമാണ് തൗഹീദ്.
പ്രപഞ്ചവും അതിലെ സര്‍വസ്വവും തനിയെ ഉണ്ടായതല്ല ദൈവം സൃഷ്ടിച്ചതാണ് എന്നാണ് ഇസ്ലാമിക വിശ്വാസം എല്ലാറ്റിനെയും സൃഷ്ടിച്ചതിനു പിന്നില്‍ ഒരു അദൃശ്യ ശക്തിയുണ്ട് സ്രഷ്ടാവ് മാത്രമല്ല, അല്ലാഹു ലോകത്തിന്റെ നിയന്ത്രകനും പരിപാലകനുമാണ്.
ദൈവേച്ഛയില്ലാതെ ഭൂമിയില്‍ ഒരു ഇല പോലും അനങ്ങുന്നില്ല. ഒരു ജീവിയും ജനിക്കുന്നില്ല. ഒരു ചെടിയും വളരുന്നില്ല, ഒരുകാര്യവും നടക്കുന്നില്ല. ആരും ഒന്നും ചെയ്യുന്നില്ല
ഏകദൈവ വിശ്വാസത്തിന്റെ മാര്‍ഗ്ഗം വിശുദ്ധ ഖുര്‍ആനില്‍ പലയിടത്തായി പ്രതിപാദിച്ചിട്ടുണ്ട്. അധ്യായം 112ല്‍ ഇങ്ങനെ പറയുന്നു: :“പ്രഖ്യാപിക്കുക, അവന് അല്ലാഹുവാകുന്നു. ഏകന്‍. അല്ലാഹു ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവനു സന്തതികളില്ല. അവന് ആരുടെയും സന്താനവുമല്ല. അവനു തുല്യനായി ലോകത്ത് ആരുമില്ല“.