എന്താണ് 'മോക്ഷം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 28 നവം‌ബര്‍ 2022 (18:27 IST)
എപ്പോഴാണോ എന്റെ, എന്റെ എന്നിങ്ങനെ വിവിധ വിഷയങ്ങളോട് ബന്ധപ്പെട്ടുകൊണ്ടുള്ള മമത്വബന്ധങ്ങളാകുന്ന ഹൃദയഗ്രന്ഥികള്‍, കെട്ടുപാടുകള്‍ ആത്മജ്ഞാനത്താല്‍ ഭേദിക്കപ്പെടുന്നത് അപ്പോള്‍ മര്‍ത്ത്യന്‍ അമൃതനാകുന്നു. ഇതാണ് വേദത്തിന്റെ പരമമായ ഉപദേശം. ഇതറിഞ്ഞ് തന്റെ സ്വരൂപത്തെ ശരീരാദ്യുപാധികളില്‍നിന്നും വേര്‍തിരിച്ച് അറിയേണ്ടതാണ്. ഈ അറിവില്‍ ഉണ്ടായി നശിക്കുന്ന ശരീരത്തോടുള്ള താദാത്മ്യഭാവത്തിനായി താന്‍ അമൃതസ്വരൂപനാകുന്നതുതന്നെയാണ് മോക്ഷം
 
തെറ്റിദ്ധാരണകളും സംശയവും നീങ്ങിയവര്‍, ആത്മനിയന്ത്രണം നേടിയവര്‍, കാമക്രോധം നീങ്ങിയവര്‍, സകല പ്രാണികളുടെയും ഇഷ്ടത്തെ ചെയ്യുന്നവര്‍, തന്നില്‍ തന്നെ ആനന്ദം കണ്ടെത്തിയവര്‍ ഇങ്ങനെയുള്ള ബ്രഹ്മജ്ഞാനികള്‍ മോക്ഷം നേടുന്നു എന്ന് ഗീത പറയുന്നു. മരണത്തിനു മുമ്പ് ഇവിടെ കാമക്രോധങ്ങളില്‍ നിന്നുത്ഭവിക്കുന്ന മനഃക്ഷോഭത്തെ അടക്കാന്‍ കഴിവുള്ളവരാകണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍