ദൈവം ഉണ്ടോ? രജനീകാന്ത് മറുപടി പറയുന്നു!

ചൊവ്വ, 7 ഫെബ്രുവരി 2012 (17:39 IST)
PRO
PRO
സിനിമകളില്‍ ‘സൂപ്പര്‍ മാന്‍’ ആയി അഭിനയിച്ചാലും താന്‍ വെറും മനുഷ്യനാണെന്ന് മറ്റുള്ളവരെ ഓര്‍മപ്പെടുത്താന്‍ ഒരു മെയ്ക്കപ്പും ഇല്ലാതെയാണ് രജനീകാന്ത് പുറത്തിറങ്ങാറ്‌. എന്താണിങ്ങനെ എന്ന് ചോദിച്ചാല്‍ ലോകത്തിലെ കോടാനുകോടി മനുഷ്യരെപ്പോലെ താനും ദൈവസൃഷ്ടിയാണെന്നും തനിക്ക് മാത്രമായി ഒരു പ്രത്യേകതയും ഇല്ലെന്നും രജനീകാന്ത് പറയും.

കൊമേഴ്സ്യല്‍ സിനിമകളില്‍ ‘സൂപ്പര്‍ ഡയലോഗ്’ അടിക്കുകയും ‘ഡപ്പാം‌കുത്ത്’ നൃത്തമാടുകയും ചെയ്യുന്ന രജനീകാന്ത് നല്ലൊരു ആത്മീയ പ്രഭാഷകന്‍ ആണെന്ന് എത്രപേര്‍ക്കറിയാം? പ്രശസ്ത തമിഴ് സാഹിത്യകാരനായ എസ് രാമകൃഷ്ണനെ ആദരിക്കാന്‍ ‘ഉയിര്‍മെയ്’ പബ്ലിക്കേഷന്‍‌സ് നടത്തിയ ചടങ്ങില്‍ വച്ച് രജനീകാന്ത് ഒരു ആത്മീയ പ്രഭാഷണം നടത്തുകയുണ്ടായി. കാനഡായില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ചാണ് ദൈവം ഉണ്ടോ എന്ന വിഷയത്തെ അധികരിച്ച് രജനീകാന്ത് പ്രഭാഷണം നടത്തിയത്.

“ദൈവം ഉണ്ടോ ഇല്ലയോ എന്ന തര്‍ക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പുരാണങ്ങള്‍ എടുത്തുനോക്കൂ. വസിഷ്ഠനും വിശ്വാമിത്രനും ഈ തര്‍ക്കത്തിന്റെ ഇരു തലയ്ക്കല്‍ നിന്നവരാണ്. കൈലാസം, വൈകുണ്ഡം, വേദങ്ങള്‍ എന്നിങ്ങനെ പോകുന്നയാളാണ് വസിഷ്ഠന്‍. എന്നാല്‍ വിശ്വാമിത്രനാകട്ടെ പഞ്ചഭൂതങ്ങളില്‍ മാത്രം വിശ്വസിക്കുന്ന അഘോരിയും! അതായത്, പുരാണ കാലഘട്ടത്തില്‍ തന്നെ ദൈവം ഉണ്ടയോ ഇല്ലയോ എന്ന തര്‍ക്കം നിലനിന്നിരുന്നു എന്നാണര്‍ത്ഥം!”

അടുത്ത പേജില്‍ വായിക്കുക “ദൈവമുണ്ടോ, രജനി പറഞ്ഞതെന്ത്?”

PRO
PRO
ഒരിക്കല്‍ പ്രമുഖനായ ഒരു ശാസ്ത്രജ്ഞന്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അയാളുടെ എതിര്‍ഭാഗത്ത് ഒരു ചെറുപ്പക്കാരന്‍ ബൈബിളും വായിച്ചുകൊണ്ടിരിക്കുന്നു. ചെറുപ്പക്കാരനോട് ശാസ്ത്രജ്ഞന്‍ ‘എന്താണ് ചെയ്യുന്നത്’ എന്ന് ചോദിച്ചു. ‘ബൈബിള്‍ വായിക്കുന്നു’ എന്നാണ് ചെറുപ്പക്കാരന്‍ മറുപടി പറഞ്ഞത്. ഉടനെ ശാസ്ത്രജ്ഞന്‍ ‘അല്ലല്ല, നിങ്ങള്‍ എന്ത് ജോലിയാണ് നോക്കുന്നത് എന്നാണ് ഞാന്‍ ചോദിച്ചത്’ എന്നായി. ചെറുപ്പക്കാരന്‍ ‘ഞാന്‍ ഒരു സയന്റിസ്റ്റാണ്’ എന്ന് അതിന് മറുപടിയും നല്‍‌കി.

“ഓ.. അതുശരി.. സയന്റിസ്റ്റാണല്ലേ? അപ്പോള്‍ വിദ്യാഭ്യാസം ഒക്കെയുണ്ടല്ലോ! എന്നിട്ടും നിങ്ങളീ ബൈബിള്‍ വായിക്കുന്നത് എനിക്ക് മനസിലാകുന്നില്ല. നമ്മള്‍ ജീവിക്കുന്നത് ശാസ്ത്രയുഗത്തിലാണ്. മതം, ദൈവം, ബൈബിള്‍, ക്രിസ്തു എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നാല്‍ നാട് പുരോഗമിക്കില്ല. നിങ്ങള്‍ ഒരു സയന്റിസ്റ്റ് ആയതുകൊണ്ട് പറയുകയാണ്, ഈ ബൈബിളും മതഗ്രന്ഥങ്ങളുമൊക്കെ വായിക്കുന്നത് നിര്‍ത്തി, നാടിന് വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യാന്‍ നോക്കൂ!‍” ചെറുപ്പക്കാരന് ശാസ്ത്രജ്ഞന്‍ ഉപദേശം നല്‍‌കി.

ചെയ്യാന്‍ ശ്രമിക്കാം എന്ന് പറഞ്ഞ ചെറുപ്പക്കാരന് ശാസ്ത്രജ്ഞന്‍ തന്റെ വിസിറ്റ് കാര്‍ഡ് നല്‍‌കിക്കൊണ്ട് പറഞ്ഞു, “ഇതാണെന്റെ കാര്‍ഡ്. സമയം കിട്ടുമ്പോള്‍ എന്റെ ഓഫീസില്‍ വരൂ. നമുക്ക് ഇതെപ്പറ്റി ഒരല്‍‌പം സംസാരിക്കാം.” ചെറുപ്പക്കാരന്‍ ആ കാര്‍ഡ് വാങ്ങിനോക്കിയിട്ട് തന്റെ പോക്കറ്റില്‍ വച്ച് ശാസ്ത്രജ്ഞനെ നോക്കി നന്ദിസൂചകമായി ചിരിച്ചു. ഉടനെ ശാസ്ത്രജ്ഞന്‍, “ശരി, ഞാന്‍ എന്നെ പരിചയപ്പെടുത്തി. ഇനി നിങ്ങള്‍ ആരെന്ന് പറയൂ” എന്നായി.

അടുത്ത പേജില്‍ വായിക്കുക “ആരായിരുന്നു ആ ചെറുപ്പക്കാരന്‍?”

PRO
PRO
ചെറുപ്പക്കാരന്‍ കീശയില്‍ നിന്ന് തന്റെ വിസിറ്റിംഗ് കാര്‍ഡെടുത്ത് ശാസ്ത്രജ്ഞന് നേരെ നീട്ടി. ആ കാര്‍ഡില്‍ എഴുതിയിരുന്ന പേര് കണ്ട് ശാസ്ത്രജ്ഞന്‍ ഞെട്ടിപ്പോയി. ലോകമാരാധിക്കുന്ന, അനേകം കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുള്ള ‘തോമസ് ആല്‍‌വാ എഡിസണ്‍’ ആയിരുന്നു ആ ചെറുപ്പക്കാരന്‍. നെറ്റിയിലെ വിയര്‍പ്പ് തുടച്ചുകൊണ്ട് എഡിസണോട് ആ ശാസ്ത്രജ്ഞന്‍ പറഞ്ഞു, “ക്ഷമിക്കണേ! ആളറിയാതെ പറ്റിപ്പോയതാണ്. സത്യത്തില്‍, ഞാന്‍ നിങ്ങളോടാണ് അപ്പോയിന്റ്‌മെന്റ് വാങ്ങേണ്ടത്!”

“എപ്പോള്‍ വേണമെങ്കിലും എന്റെ ലാബില്‍ വരാം” എന്ന് പറഞ്ഞുകൊണ്ട് തൊട്ടടുത്ത സ്റ്റേഷനില്‍ എഡിസണ്‍ ഇറങ്ങിപ്പോയി. കയ്യില്‍ എഡിസന്റെ കാര്‍ഡും വച്ച് അസ്തപ്രജ്ഞനായി നോക്കിനില്‍‌ക്കാനേ ശാസ്ത്രജ്ഞന് കഴിഞ്ഞുള്ളൂ. എന്തായാലും, ഒരു ദിവസം, എഡിസന്റെ ലാബിലേക്ക് ഈ ശാസ്ത്രജ്ഞന്‍ പോവുക തന്നെ ചെയ്തു.

എഡിസന്റെ ലാബില്‍ ‘സൌരയൂഥ’ത്തിന്റെ ഒരു വലിയ മോഡല്‍ ഉണ്ടായിരുന്നു. ഇത് കണ്ടതും ശാസ്ത്രജ്ഞന്‍ ‘എന്ത് ഭംഗിയുള്ള മോഡല്‍? ആരാണിത് ഉണ്ടാക്കിയത്? ഇത്രയും വിശദമായി ഈ മോഡല്‍ ഉണ്ടാക്കണമെങ്കില്‍ എത്ര പേര്‍ പണിയെടുത്തുകാണും? ഭാഗങ്ങളൊക്കെ എങ്ങനെ സംഘടിപ്പിച്ചു’ എന്ന് ചോദിച്ചു. ചിരിച്ചുകൊണ്ട് എഡിസണ്‍ പറഞ്ഞു, “അതൊരു വലിയ സംഭവം ഒന്നുമല്ല. ഒരു ദിവസം ഞാന്‍ ലാബ് തുറന്നുനോക്കി. അപ്പോളതാ ഈ മോഡല്‍ ഇവിടെയിരിക്കുന്നു!”

അടുത്ത പേജില്‍ വായിക്കുക “മോഡലിന്റെ പിന്നിലെ യുക്തി”

PRO
PRO
“വെറുതെ തമാശ പറയാതിരിക്കൂ. ഞാന്‍ സീരിയസായി ചോദിക്കുകയാണ്, ആരാണിത് ഉണ്ടാക്കിയത്?” എന്നായി ശാസ്ത്രജ്ഞന്‍. “ഞാന്‍ സീരിയസായി തന്നെ പറയുകയാണ്. ഒരു ദിവസം ലാബിന്റെ കതക് തുറന്നപ്പോള്‍ അതായിരിക്കുന്നു മോഡല്‍!” എന്ന് എഡിസന്‍ വീണ്ടും വിശദീകരിച്ചു. “തമാശ നിര്‍ത്തൂ. അറിയാനുള്ള ആഗ്രഹം കൊണ്ടാണ് ഞാന്‍ ചോദിക്കുന്നത്. എന്നെ കോമാളിയാക്കരുത്” എന്ന് ശാസ്ത്രജ്ഞന്‍ കെഞ്ചാന്‍ തുടങ്ങി.

“നിങ്ങള്‍ ഒരു സയന്റിസ്റ്റ്. നിങ്ങള്‍ പറയുന്നു, പെട്ടെന്നൊരു ദിവസം കോസ്‌മോസ് (പ്രപഞ്ചം) ഉണ്ടായിവന്നെന്ന്. പെട്ടെന്നൊരു ദിവസം പ്രപഞ്ചം ഉണ്ടാകുമ്പോള്‍ ഈ ചെറിയ മോഡല്‍ പെട്ടെന്നൊരു ദിവസം രൂപപ്പെടാന്‍ പാടില്ലേ? നിങ്ങള്‍ക്കത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട് അല്ലേ? സൃഷ്ടി ഉണ്ടെങ്കില്‍ സൃഷ്ടികര്‍ത്താവ് ഉണ്ടാകണമെന്ന് നിങ്ങളുടെ യുക്തിയും പറയുന്നു. ‘വേര്‍ ദേര്‍ ഈസ് എ ക്രിയേഷന്‍ ദേര്‍ ഷുഡ് ബി എ ക്രിയേറ്റര്‍’. അതുപോലെ ‘വിത്തൌട്ട് എ ക്രിയേറ്റര്‍, ദേര്‍ ഈസ് നോ ക്രിയേഷന്‍!’ അപ്പോള്‍, ദൈവം ഉണ്ടെന്ന് തന്നെ അര്‍ത്ഥം” എന്ന് എഡിസന്‍ വിശദീകരിച്ചതോടെ സയന്റിസ്റ്റ് സൈലന്റായി!

വയലാര്‍ രാമവര്‍മയുടെ സമകാലികനായ തമിഴ് ഗാനരചയിതാവ് കണ്ണദാസനെ പറ്റിയും രജനീകാന്ത് ഓര്‍മിച്ചു. കമ്പരാമായണം (എഴുത്തച്ഛന്‍ മലയാളത്തില്‍ എഴുതിയ അദ്ധ്യാത്മരാമായണം പോലെ, തമിഴില്‍ കമ്പര്‍ എഴുതിയ രാമായണമാണ് കമ്പരാമായണം) കത്തിച്ച് കളയണം എന്ന അഭിപ്രായക്കാരന്‍ ആയിരുന്നുവെത്രെ നിരീശ്വരവാദിയായ കണ്ണദാസന്‍. ഒരിക്കല്‍ അതിനായി കണ്ണദാസന്‍ മുതിര്‍ന്നു. കയ്യില്‍ കമ്പരാമായണം, തീപ്പെട്ടി, മണ്ണെണ്ണ.. കൊളുത്തുകയേ വേണ്ടൂ. എന്നാല്‍ കൊളുത്തിയില്ല. ‘സംഗതി എന്തായാലും ഒന്ന് വായിച്ചതിന് ശേഷം കൊളുത്തിയേക്കാം’ എന്ന് കക്ഷി കരുതി. കമ്പരാമായണം വായിക്കാന്‍ തുടങ്ങിയ കണ്ണദാസന്‍ പിന്നെ മരണം വരെ അത് കൈവിട്ടില്ല എന്നത് ചരിത്രം.

വെബ്ദുനിയ വായിക്കുക