പെരുന്നാള്‍ നമസ്കാരം

ഇസ്ളാമില്‍ രണ്ടാഘോഷങ്ങളാണുള്ളത്.

1. ഈദുള്‍ഫിത്തര്‍ (ചെറിയ പെരുന്നാള്‍)
2. ഈദുല്‍ അള്ഹാ (ബലി പെരുന്നാള്‍)

റംസാന്‍ കഴിഞ്ഞു ശവ്വാല്‍ ഒന്നിനാണ് ചെറിയ പെരുന്നാള്‍. ദുല്‍ഹജ്ജ് മാസം പത്താം തീയതിയാണ ബലിപെരുനാള്‍. ഈ ദിനങ്ങളില്‍ മുസ്ളിങ്ങള്‍ പള്ളിയില്‍ ഒരുമിച്ചുകൂടി പ്രത്യേക പ്രാര്‍ത്ഥനയും നിസ്കാരവും നടത്തുന്നു.

പെരുന്നാള്‍ നമസ്കാരം രണ്ട് രക് അത്താണ്. ഒന്നാം റക്അത്തില്‍ തക്ബീറത്തുല്‍ ഇ ഹിറാമിനു പുറമേ ഏഴു തക്ബീറും രണ്ടാം റക് അത്തില്‍ അഞ്ച് തക്ബീറും ചൊല്ലണം. ഓരോ തക്ബീര്‍ ചൊല്ലുമ്പോഴും കൈകള്‍ ചുമലിനുനേരെ ഉയര്‍ത്തണം. തക്ബീറുകള്‍ക്കിടയില്‍ സുബ്ഹാനല്ല അല്‍ഹുദുലില്ലാ വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ എന്നു പറയല്‍ സുന്നത്താണ്.

തക്ബീറുകള്‍ക്കുശേഷം സാധാരണപോലെ ഫാത്തിഹയും സൂറത്തും ഓതി റുകൂതുലേക്ക് പോകണം.

നിസ്ക്കാരത്തിനുശേഷം രണ്ടു ഖുതുബ സുന്നത്താണ്. സൂര്യന്‍ ഉദിച്ചു ഏഴുമുഴം ഉയര്‍ന്നത് മുതല്‍ ഉച്ചവരെയാണ് നമസ്കാരസമയം.



വെബ്ദുനിയ വായിക്കുക