തക്വാ' വിവിധ അര്‍ത്ഥതലങ്ങളുളള വാക്കാണ്. തിന്മകളില്‍ നിന്നും മാറി നില്‍ക്കാനുളള മനുഷ്യന്‍റെ ശക്തിയാണ് 'തക്വാ' എന്ന് പൊതുവേ പറയാം .
പരമകാരുണികനെക്കുറിച്ചു സദാ ബോധം ഉണ്ടായിരിക്കുക, നിരന്തരം ഈശ്വരധ്യാനം ചെയ്യുക, അളളാഹുവിനെക്കുറിച്ചുളള ഭയമുണ്ടായിരിക്കുക, സംയമനം പാലിക്കുക, രക്ഷയുണ്ടായിരിക്കുക, സകല തിന്മകളില്‍ നിന്നും പിന്‍മാറുക, എന്നിവ ത്വകയുടെ പലഅര്‍ത്ഥങ്ങളില്‍ ചിലതു മാത്രമാണ്.
'തക്വാ'യുടെ പ്രയോജനങ്ങള്‍ ?
ഖുര്‍ ആന്‍ വചനമനുസരിച്ചു തക്വാ അനുഷ്ഠിക്കുന്നയാള്‍ക്ക് അല്ലാഹുവിന്‍റെ സ്നേഹം പരിപൂര്‍ണ്ണമായി ലഭിക്കുന്നു. (3: 76:9:4,9:7) അല്ലാഹുവിന്‍റെ സാമീപ്യവും രക്ഷയും ലഭിക്കുന്നു.(2: 194,9:36) അല്ലാഹുവിന്‍റെ സൗഹൃദം ലഭിക്കുന്നു.(6:51, 4519) നന്മയെയും തിന്മയെയും വേര്‍തിരിക്കാനുളള ശക്തി ലഭിക്കുന്നു. (8:269) സ്വര്‍"ം ലഭിക്കുന്നു. (3:133,15:45,44:51, 50:31,26:90 )
തക്വാ എങ്ങിനെ ചെയ്യണം ?
1. പരിപൂര്‍ണ്ണ ശ്രദ്ധയോടും വിനയത്തോടും ആരാധനയും (ഇബാദത്ത്) ധ്യാനവും (ദിക്കര്‍) ചെയ്യുക.
2. ഇഹലോകത്തെയും പരലോകത്തെയും കുറിച്ച് ഓര്‍മ്മയുണ്ടായിരിക്കുക (20:102,39:69,70:40,41,99: 1-8)
3. അല്ലാഹുവിനെ സ്നേഹിക്കുകയും അദ്ദേഹത്തിന്‍റെ അടയാളങ്ങളെ സ്നേഹിക്കുകയും ,ശ്രദ്ധിക്കുകയും ചെയ്യുക.
പരമശ്രദ്ധയോടെ ഖുര്‍ ആന്‍ വായിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക (2:121,38:29)
4. ലളിതമായ ജീവിതം നയിക്കുക (2:187)
5. നല്ല സുഹൃത്തുക്കളെ സന്പാദിക്കുക (9: 119,6:52,6:70) നല്ല സുഹൃത്തുക്കളെന്നാല്‍ നിങ്ങളെ അല്ലാഹുവിനെക്കുറിച്ച് സദാ ഓര്‍മ്മിപ്പിക്കുന്നയാള്‍ എന്നാണര്‍ത്ഥം.
6. ദൈവവിശ്വാസത്തെ മുറുകെ പിടിക്കുക (6:70)
7. നിരന്തരം "ദുവാ' ഇരക്കുകയും ,അല്ലാഹുവിന്‍റെ കരുണയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
8. ഖുര്‍ ആന്‍ അര്‍ത്ഥം മനസ്സിലാക്കി പാരായണം ചെയ്യുക (2:121:38:29)