പള്ളിക്കൂടം പഠിപ്പിക്കുന്നത്

WDWD

പള്ളിക്കൂടത്തിലെ മൂത്രപ്പുരയാണ്
പ്രണയത്തിന്
ചേമ്പിലയുടെ നിറമാണെന്ന്
പഠിപ്പിച്ചത്.

പള്ളിക്കൂടത്തിലെ
വാകമരത്തിന്‍റെ കൊമ്പില്‍
പറന്നു നടന്ന
റബ്ബര്‍ പായ്ക്കറ്റുകളാണ്
ഗര്‍ഭനിരോധനത്തെ ചിന്തിപ്പിച്ചത്.

പള്ളിക്കൂടത്തിലെ
ഓടുപൊട്ടിയ ക്ലാസ്സ് മുറിയില്‍
ജീവശാസ്ത്രം വിളമ്പിയ
ടീച്ചറിന്‍റെ ബാഹ്യചോദനകള്‍
ലിംഗബോധനത്തിന്‍റെ ആദ്യചിന്ത.

ചുവരിലെ
തെറിക്കുറിപ്പുകള്‍
സംഭോഗചിത്രം
ബുക്ക് കവറിലെ മദാലസ വര്‍ണം.

പള്ളിക്കൂടം തന്നെയാണ്
പ്രണയവും കാമവും
ആദ്യം പഠിപ്പിച്ചത്.

പാഠപുസ്തകം ഇല്ലാതിരുന്നപ്പോഴും
ഭൂമിയില്‍ പ്രസവം നടന്നിരുന്നു.
ലൈംഗിക ശാസ്ത്രത്തെ
സിലബസില്‍പെടുത്തി
പിഴപ്പിക്കരുത്.
കുട്ടികള്‍ പ്രകൃതിയെ പഠിക്കട്ടെ.

വെബ്ദുനിയ വായിക്കുക