ഇടിത്തീ

FILEFILE
മനസ്സുള്ളപ്പോള്‍ സമയമില്ല

സമയമുള്ളപ്പോള്‍ മനസ്സില്ല

മനസ്സും സമയവുമുള്ളപ്പോള്‍

സന്മനസ്സുണ്ട് കുറുക്കിയും

നീട്ടിയും കാണുവന്‍

പുലിയെ നഖമായി

നായവാലെ കുടയായി

പുല്‍ച്ചാടിയെ തൂണായി

നാവിനെ കിരീടമായി.

ആള് പൂജ്യമാണെങ്കില്‍

പൂജ്യം അനന്തതയാണെങ്കില്‍

ആള് അനന്തശായിയല്ലേ

കിരീടം കിട്ടിയാല്‍പ്പിന്നെ

ആള്‍ ആള്‍ദൈവമാവില്ലേ

പാന്പ് മെത്തയാവില്ലേ.

നിഗൂഢതയില്‍

നാക്കിനു പൂട്ടിട്ട്

നിശ്ശബ്ദമിരിക്കാം.

നിഷ്കളങ്കത്ധടെ

തൊടിയൊഴിച്ചെല്ലായിടത്തും

വീഴട്ടെ ഇടിത്തീ

വെബ്ദുനിയ വായിക്കുക