കേരളത്തിലെ നാലമ്പലങ്ങള്‍

നാലമ്പലങ്ങള്‍ എന്ന് പറയുന്നത് വെറും നാല് അമ്പലങ്ങളല്ല. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരുടെ ക്ഷേത്രങ്ങളാണവ. രാമായണ മാസമായ കര്‍ക്കിടകത്തില്‍ നാലമ്പല ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്.

ഇവ നാലും ഒരു ദിവസം തൊഴുന്നത് ശ്രേയസ്കരമാണെന്നാണ് വിശ്വാസം. നാലിടത്തും നട തുറന്ന് ഇരിയ്ക്കണം. എന്നാല്‍ ഇത് മിക്കപ്പോഴും സാധ്യമാകാറില്ല. ദുരം കൊണ്ടും എത്താനുള്ള പ്രയാസം കൊണ്ടും പൂജാസമയത്തിലെ വ്യത്യാസം കൊണ്ടും. തൃശൂരിലാണ് പ്രസിദ്ധമായ നാലമ്പലങ്ങളുള്ളത്.

1. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം
2. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം (ഭരതന്‍)
3. മൂഴിക്കുളം ലക്സ്മണ ക്ഷേത്രം
4. പായമ്മല്‍ ശത്രുഘ്നക്ഷേത്രം

ഒട്ടേറെ ഭക്തജനങ്ങള്‍ നാലമ്പല ദര്‍ശനത്തിന് എത്താറുണ്ട്. നാലമ്പലത്തെ ലക്ഷ്യമാക്കി തീര്‍ത്ഥാടന ടൂറിസവും കൊടുക്കുന്നുണ്ട്.

എന്നാല്‍ കേരളത്തില്‍ പലയിടത്തും ഇത്തരം നാലമ്പലങ്ങളുണ്ട്. കോട്ടയം ജില്ലയിലും മലപ്പുറം ജില്ലയിലും. ചിന്തിച്ചു നോക്കിയാല്‍ മറ്റു ജില്ലകളിലും കണ്ടേക്കാം.

മലപ്പുറത്ത്

മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍ ദൂരെദൂരെയല്ല. അവയെല്ലാം ഒരേ പഞ്ചായത്തിലാണ്. പുഴക്കാട്ടിരി പഞ്ചായത്തില്‍. അതും രണ്ട് കിലോമീറ്റര്‍ ചൂറ്റളവില്‍. മലപ്പുറം - പെരിന്തല്‍മണ്ണ യാത്രാ വഴിയിലാണ് നാല് ക്ഷേത്രങ്ങളും. ഇതില്‍ ഭരത ക്ഷേത്രം മാത്രം അല്പം ജീര്‍ണിച്ച അവസ്ഥയിലാണ്.

ഈ ക്ഷേത്രത്തിന്‍റെ വകയായിരുന്ന ഭൂസ്വത്തുക്കള്‍ മിക്കതും ഇന്ന് മുസ്ളീങ്ങളുടെ പക്കലാണ്. ക്ഷേത്രം ജീര്‍ണോദ്ദാരണം നടത്താന്‍ സഹായിക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കോട്ടയത്ത്

കോട്ടയത്തെ നാലമ്പലങ്ങള്‍ രാമപുരത്താണ്. കൂത്താട്ടുകുളം - പാലാ റൂട്ടില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് ഇവയുള്ളത്.

1. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം
2. അമനകം ശ്രീഭരതസ്വാമി ക്ഷേത്രം
3. കൂടപ്പുലം ശ്രീലക്സ്മണസ്വാമി ക്ഷേത്രം
4. മേതിരി ശ്രീ ശത്രുᅯസ്വാമി ക്ഷേത്രം

എന്നിവയാണ് ഇവിടത്തെ നാലമ്പലങ്ങള്‍.

ഇന്ന് നാലമ്പലയാത്ര വിനോദസഞ്ചാര കലണ്ടറിന്‍റെ ഭാഗമാണ്. ടൂര്‍ സംഘടിപ്പിക്കുന്ന കമ്പനികള്‍ പലതും നാലമ്പല തീര്‍ത്ഥാടനം പ്രധാന ആകര്‍ഷണമായി ഉയര്‍ത്തിക്കാട്ടാറുണ്ട്.


വെബ്ദുനിയ വായിക്കുക