മോഡി പ്രധാനമന്ത്രിയാകുന്നത് കാണാന്‍ രാജ്യം കാത്തിരിക്കുന്നെന്ന് അഴഗിരി

ചൊവ്വ, 18 മാര്‍ച്ച് 2014 (13:27 IST)
PRO
നരേന്ദ്ര മോഡി പ്രധാനമന്ത്രിയായല്‍ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുമെന്ന് എംകെ അഴഗിരി. രാജ്യത്തെ ഒട്ടുമിക്ക ജനങ്ങളും മോഡി പ്രധാനമന്ത്രിയാകുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും അഴഗിരി പറഞ്ഞു.

നേരത്തെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് അഴഗിരിയെ ഡിഎംകെയില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിയിലെ ദുഷ്ടശക്തികളില്‍ നിന്നും ഡിഎംകെയെ രക്ഷിക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്ന് അഴഗിരി പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്റെ കടമകള്‍ നിര്‍വഹിക്കാന്‍ കരുണാനിധിയെ അവര്‍ അനുവദിക്കുന്നില്ലെന്നും അഴഗിരി ആരോപിച്ചു.

നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥികളെ മാറ്റിയില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ വലിയ പരാജയം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സന്ദര്‍ശനത്തിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും അഴഗിരി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക