രമണമഹര്‍ഷിയുടെ ജയന്തി

മൗനത്തിലൂടെ ആത്മീയതയുടെ അവാച്യ അനുഭൂതി പകര്‍ന്ന ഋഷിവര്യനായിരുന്നു രമണ മഹര്‍ഷി. സനാതന ധര്‍മ്മത്തിന്‍റെ ശാശ്വത മൂല്യങ്ങള്‍ അദ്ദേഹം സ്വജീവിതത്തിലൂടെ ജനകോടികളോട് വിളംബരം ചെയ്തു. തപസ്സിലൂടെ അദ്ദേഹം വിജ്ഞാനവും തേജസ്സും ആര്‍ജ്ജിച്ചു.

രമണ മഹര്‍ഷിയുടെ സാന്നിധ്യമോ സ്പര്‍ശനമോ ലക്ഷക്കണക്കിന് അരാധകരെ അലൗകികമായ ആനന്ദത്തില്‍ ആറാടിച്ചിട്ടുണ്ട്.

ആ ഋഷിശ്രേഷ്ഠന്‍റെ 128 -ാം പുണ്യ ജയന്തിയായിരുന്നു 2007 ഡിസംബര്‍ 30 ന് .1879 ഡിസമ്പര്‍ 30 നു തമിഴ്നാട്ടിലെ തിരുച്ചുഴിയില്‍ ധനുമാസത്തിലെ തിരുവാതിര ദിവസമായിരുന്നു മഹര്‍ഷിയുടെ ജനനം. വെങ്കിട്ടരാമന്‍ എന്നായിരുന്നു പേര്.

1950 ഏപ്രില്‍ 14 ന് ഒരു വിഷുദിവസം 71-ാം വയസ്സില്‍ രമണ മഹര്‍ഷി സമാധിയായി.

ഞാന്‍ എന്ന ശബ്ദം എവിടെ നിന്ന് പുറപ്പെടുന്നുവോ, അവിടം സൂക്ഷമമായി നോക്കുമ്പോള്‍ മനസ്സവിടെ ലയിക്കും - അതാണ് തപസ്സ് - രമണ മഹര്‍ഷി ശിഷ്യനോട് പറഞ്ഞു.

പൂര്‍വ ജന്മങ്ങളിലെ കര്‍മ്മങ്ങള്‍ക്കനുസരിച്ച പ്രാരബワ കര്‍മ്മങ്ങള്‍ ഓരോ ജീവിതത്തിലും അനുഭവിക്കേണ്ടി വരും . അതനുഭവിക്കുകയേ നിവൃത്തിയുള്ളൂ. അതുകൊണ്ട് എല്ലാം സഹിച്ച് മൗനം പാലിക്കുന്നതാണ് ഉത്തമം - മഹര്‍ഷി അരുള്‍ ചെയ്തു.


യൗവ്വനത്തിലേക്ക് കാലൂന്നിയപ്പോള്‍ത്തന്നെ തപസ്സിലേക്കദ്ദേഹം തിരിഞ്ഞു. 17 -ാം വയസ്സില്‍ -1896 സെപ്റ്റംബര്‍ ഒന്നിന് അദ്ദേഹം തിരുവണ്ണാമലയിലെത്തി. അവിടത്തെ അരുണാചലം ക്ഷേത്രത്തിലും, സ്കന്ദാശ്രമം, വിരൂപാക്ഷഗുഹ, പാതാളലിംഗം എന്നിവിടങ്ങളിലായിി മാറി മാറി തപസ്സു ചെയ്തു - ഒന്നല്ല , 54 കൊല്ലം !

രമണ മഹര്‍ഷിയുടെ തപശ്ചര്യയും തപശ്ശക്തിയും പാശ്ചാത്യലോകത്തിന് അത്ഭുതമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലും ഒരു തപസ്വിയൊ? - അവര്‍ അത്ഭുതം കൂറി.

പോള്‍ ബ്രണ്ടന്‍ ‘എന്‍റെ മഹര്‍ഷിയും അദ്ദേഹത്തിന്‍റെ സന്ദേശവും‘ എന്ന പുസ്തകത്തിലൂടെ രമണ മഹര്‍ഷിയുടെ സിദ്ധികളെ ലോകത്തിനു പരിചയപ്പെടുത്തി. ഈയിടെ അന്തരിച്ച വിഖ്യാത ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെന്‍ റി കാര്‍ട്ടിയര്‍ ബ്രസ്സൊന്‍ ആയിരുന്നു രമണ മഹര്‍ഷിയുടെ പ്രസിദ്ധമായ ചിത്രങ്ങള്‍ എടുത്തത്.

ഭഗവാന്‍ എന്നറിയപ്പെട്ടിരുന്ന രമണ മഹര്‍ഷിയെ കാണാന്‍ ശ്രീനാരായണ ഗുരുവും ചെന്നിരുന്നു. അതിനു ശേഷം അദ്ദേഹം എഴുതിയ കൃതികളാണ്നിര്‍വൃതി പക്ഷകവും, മുനിചര്യാ പഞ്ചകവും.

കാവ്യഗണ്ഠ ഗണപതി ശാസ്ത്രിയായിരുന്നു രമണ മഹര്‍ഷിയുടെ പ്രധാന ശിഷ്യന്‍. രമണ മഹര്‍ഷി ആശ്രമത്തിന്‍റെ സ്ഥാപകനായ സുമേശാനന്ദ സ്വാമികളാണ് മഹര്‍ഷിയെ കേരളീയര്‍ക്ക് പരിചയപ്പെടിത്തിയത്.




വെബ്ദുനിയ വായിക്കുക