ഏപ്രില്‍ 14 ന് അംബേദ്കര്‍ ജയന്തി

p i b
ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ 112-ാം ജന്മദിനമാണ് 2003 ഏപ്രില്‍ 14. 1891 ഏപ്രില്‍ 14 നാണ് മധ്യപ്രദേശിലെ മോയില്‍ ഡോ. ഭീംജി റാംജി അംബേദ്കര്‍ ജനിച്ചത്. ഇന്ത്യയില്‍ ദളിതരെ കൂട്ടത്തോടെ അദ്ദേഹം ബുദ്ധമതത്തിലേക്ക് മറ്റി.ബുദ്ധമതത്തിലെ പ്രമുഖ വ്യതിത്വമായി അംബേദ്കറെ കണക്കാക്കാം

തൊട്ടുകൂടാത്തവനായി പിറന്ന അംബേദ്കറുടെ ബാല്യം ദുരിതപൂര്‍ണ്ണമായിരുന്നു. ക്ളാസ് മുറിയുടെ മൂലയ്കായിരുന്നു സ്ഥാനം. എല്ലാ ദുരിതങ്ങളും അതിജീവിച്ച അംബേദ്കര്‍ 1908-ല്‍ ഹൈസ്കൂള്‍ ജയിച്ചു, ഒത്ധ അധകൃതന് അക്കാലത്ത് സ്വപ്നം കണാന്‍ പോലുമാകാത്ത നേട്ടം.

1920-ല്‍ ലണ്ടനില്‍ പോയി നിയമബിത്ധദം നേടി. വക്കീലായി തിരികെ വന്നപ്പൊഴും തൊട്ടുകൂടായ്മ തുടരുകയായിരുന്നു. പിന്നീട് ജാതിമത രഹിതമായ ഒരു ഇന്ത്യയ്ക്കുവേണ്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പോരാട്ടം. രാജ്യം കണ്ട ഏറ്റവും വലിയ ചിന്തകരില്‍ ഒരാളുടെ വളര്‍ച്ചയായിരുന്നു അത്.

ജാതിവ്യവസ്ഥയുടെ തകര്‍ച്ചകൂടാതെ ദളിതരുടെ ഉന്നമനം സാധ്യമാകില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ''ഞാന്‍ ഹിന്ദുവായാണ് ജനിച്ചത്. പക്ഷേ, ഹിന്ദുവായി മരിക്കില്ല'', അംബേദ്കര്‍ പ്രഖ്യാപിച്ചു.

ദളിതരുടെ ഉന്നമനത്തിനായി അദ്ദേഹം 1924-ല്‍ ബഹിഷ്കൃത് ഹിതകാരിണി സഭയും 1942-ല്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ഫെഡറേഷനും രൂപീകരിച്ചു.

1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം സ്വതന്ത്ര ഭരണഘടന എഴുതാന്‍ രൂപീകരിച്ച സമിതിയുടെ അദ്ധ്യക്ഷന്‍ ഡോ. ബി.ആര്‍. അംബെദ്കറായിരുന്നു. ആദ്യമന്ത്രിസഭയില്‍ നിയമമന്ത്രിയായും അദ്ദേഹം നിയമിതനായി. സ്ത്രീ അവകാശ ബില്ല് പാസാക്കാന്‍ നെഹ്രു മന്ത്രിസഭ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു.

ഹിന്ദുമതത്തിലെ ദുരാചാരങ്ങളില്‍ മനം മടുത്ത അംബെദ്കര്‍ 1956-ല്‍ രണ്ടു ലക്ഷം ദളിതരോടൊപ്പം ബുദ്ധമതം സ്വീകരിച്ചു. 1956-ഡിസംബര്‍ ആറിന് അദ്ദേഹം അന്തരിച്ചു.











വെബ്ദുനിയ വായിക്കുക