കുട്ടികളെ സുഹൃത്തുക്കളാക്കാം...

IFMIFM
കുട്ടിയുടെ വിജയത്തില്‍ ശ്രദ്ധയൂന്നുക. പരാജയങ്ങള്‍ പെരുപ്പിച്ചു കാട്ടരുത്. ആത്മവിശ്വാസത്തെ ബാധിക്കുന്ന കടുത്ത വിമര്‍ശനങ്ങള്‍ ഒഴിവാക്കുക. നല്ല പെരുമാറ്റത്തെ അഭിനന്ദിക്കുക.

എന്തിനാണ് അഭിനന്ദിച്ചതെന്ന് കുട്ടിയെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കുക. സത്യസന്ധതയെ അഭിനന്ദിക്കുക. പറയുന്നത് അപ്രിയ സത്യമാണെങ്കില്‍ കൂടി കുട്ടിയെ മനസ്സിലാക്കാന്‍ ശ്രമിക്കുക. കുട്ടിയുടെ ഭയാശങ്കകള്‍ അനുഭാവപൂര്‍വ്വം കേള്‍ക്കുക.

അവ അപ്രധാനമെന്നു നിങ്ങള്‍ക്കു തോന്നിയാലും അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ കുട്ടിയുടെ നല്ല സുഹൃത്താകുക. ഇതുകുട്ടിക്ക് വൈകാരികപിന്തുണ നല്‍കും. അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

അവര്‍ക്ക സ്വാതന്ത്ര്യം നല്‍കുക. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കുക. അവര്‍ തെറ്റുകള്‍ സ്വയം തിരിച്ചറിയട്ടെ.

വെബ്ദുനിയ വായിക്കുക