ഓസ്കര്‍ നോമിനേഷനുകള്‍

ചൊവ്വ, 17 ഫെബ്രുവരി 2009 (20:38 IST)
PROPRO
ഇത്തവണത്തെ ഓസ്കര്‍ ഇന്ത്യയെ സംബന്ധിച്ച് എന്നത്തേയും പോലെയല്ല. പൂര്‍ണമായും ഇന്ത്യയില്‍ ചിത്രീകരിച്ച ‘സ്ലം‌ഡോഗ് മില്യണയര്‍’ എന്ന ചിത്രത്തിന് 10 നോമിനേഷനുകളാണ് ലഭിച്ചിരിക്കുന്നത്. മാത്രമല്ല ഇന്ത്യന്‍ സംഗീതമാന്ത്രികന്‍ എ ആര്‍ റഹ്‌മാന് മൂന്ന് നോമിനേഷനുകള്‍ ലഭിച്ചു. മലയാളിയായ റസുല്‍ പൂക്കുട്ടിക്കും ഇത്തവണ ഓസ്കര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്.

പ്രധാന ഓസ്കര്‍ നോമിനേഷനുകള്‍:

മികച്ച നടന്‍ - റിച്ചാര്‍ഡ് ജെന്‍‌കിന്‍സ്, ഫ്രാങ്ക് ലാന്‍‌ഗെല്ല, സീന്‍ പെന്‍, ബ്രാഡ് പിറ്റ്, മിക്കി റൂര്‍ക്കി.

മികച്ച സഹനടന്‍ - ജോഷ് ബ്രോളിന്‍, റോബര്‍ട്ട് ഡൊണി ജൂനിയര്‍, ഫിലിപ്പ് സേമര്‍ ഹോഫ്‌മാന്‍, ഹീത്ത് ലെഡ്ജര്‍, മൈക്കല്‍ ഷാനോണ്‍.

മികച്ച നടി - ആനി ഹതാവേ, എയ്‌ഞ്ചലീനാ ജൂലി, മെലിസാ ലിയോ, മെറില്‍ സ്ട്രീപ്, കേറ്റ് വിന്‍സ്‌ലെറ്റ്.

മികച്ച സഹനടി - ആമി ആദംസ്, പെനലോപ് ക്രൂസ്, വയോല ഡേവിസ്, താരാജി പി ഹെന്‍സണ്‍, മരിസാ ടോമി.

അനിമേറ്റഡ് ഫീച്ചര്‍ ഫിലിം - ബോള്‍ട്ട്, കുങ് ഫു പാന്ത, വാള്‍ ഇ.

കലാസംവിധാനം - ചെയ്ചലിംഗ്, ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണ്‍, ദി ഡാര്‍ക്ക് നൈറ്റ്, ദി ഡച്ചസ്‍, റെവല്യൂഷണറി റോഡ്.

ഛായാഗ്രഹണം - ചെയ്ചലിംഗ്, ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണ്‍, ദി ഡാര്‍ക്ക് നൈറ്റ്, ദി റീഡര്‍, സ്ലംഡോഗ് മില്യണയര്‍.

വസ്ത്രാലങ്കാരം - ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണ്‍, ദി ഡച്ചസ്‍, മില്‍ക്ക്, റെവല്യൂഷണറി റോഡ്, ഓസ്ട്രേലിയ.

സംവിധാനം - സ്ലംഡോഗ് മില്യണയര്‍, ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണ്‍, മില്‍ക്ക്, ദി റീഡര്‍, ഫ്രോസ്റ്റ്/നിക്സണ്‍.

ഡോക്യുമെന്‍ററി ഫീച്ചര്‍ ഫിലിം - ദി ബിട്രയല്‍, എന്‍‌കൌണ്ടേഴ്സ് അറ്റ് ദി എന്‍ഡ് ഓഫ് ദി വേള്‍ഡ്, ദി ഗാര്‍ഡന്‍, മാന്‍ ഓണ്‍ വയര്‍, ട്രബിള്‍ ദി വാട്ടര്‍.

പശ്ചാത്തല സംഗീതം - സ്ലംഡോഗ് മില്യണയര്‍, ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണ്‍, മില്‍ക്ക്, ഡിഫിയന്‍സ്, വാള്‍ ഇ.

സംഗീതസംവിധാനം - സ്ലംഡോഗ് മില്യണയര്‍, സ്ലംഡോഗ് മില്യണയര്‍, വാള്‍ ഇ.

മികച്ച ചിത്രം - സ്ലംഡോഗ് മില്യണയര്‍, ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണ്‍, മില്‍ക്ക്, ദി റീഡര്‍, ഫ്രോസ്റ്റ്/നിക്സണ്‍.


അനിമേറ്റഡ് ഹ്രസ്വചിത്രം - ഓക്റ്റപോഡി, പ്രെസ്റ്റോ, ദിസ് വേ അപ്, ലവാറ്ററി - ലവ്‌സ്റ്റോറി, ലാ മൈസണ്‍ എന്‍ പെറ്റിറ്റ്സ് ക്യൂബ്സ്.

ലൈവ് ആക്ഷന്‍ ഹ്രസ്വചിത്രം - ന്യൂ ബോയ്, ദി പിഗ്, മാനണ്‍ ഓണ്‍ ദി അസ്‌ഫാള്‍ട്ട്, സ്പീല്‍‌സൂഗ്‌ലാന്‍ഡ്(ടോയ്‌ലാന്‍ഡ്), ഓഫ് ഡെര്‍ സ്ട്രെക്ക്(ഓണ്‍ ദി ലൈന്‍).

ശബ്ദസന്നിവേശം - സ്ലംഡോഗ് മില്യണയര്‍, ദി ഡാര്‍ക്ക് നൈറ്റ്, വാള്‍ ഇ, വാണ്ടഡ്, അയണ്‍ മാന്‍.

ശബ്ദസങ്കലനം - സ്ലംഡോഗ് മില്യണയര്‍, ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണ്‍, വാള്‍ ഇ, വാണ്ടഡ്, ദി ഡാര്‍ക്ക് നൈറ്റ്.

അഡാപ്റ്റഡ് സ്ക്രീന്‍ പ്ലേ - സ്ലംഡോഗ് മില്യണയര്‍, ദി റീഡര്‍, ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണ്‍, ഫ്രോസ്റ്റ്/നിക്സണ്‍, ഡൌട്ട്.

ഒറിജിനല്‍ സ്ക്രീന്‍ പ്ലേ - ഫ്രോസന്‍ റിവര്‍, മില്‍ക്ക്, ഹാപ്പി ഗോ ലക്കി, ഇന്‍ ബ്രൂജസ്, വാള്‍ ഇ.

വെബ്ദുനിയ വായിക്കുക