ഓസ്കര്‍ ഒറ്റനോട്ടത്തില്‍

തിങ്കള്‍, 23 ഫെബ്രുവരി 2009 (16:33 IST)
ഇത്തവണത്തെ ഓസ്കറില്‍ അത്ഭുതമായി മാറിയത് ‘സ്ലംഡോഗ് മില്യണയര്‍’ എന്ന ചിത്രമാണ്. പത്ത് നോമിനേഷനുകള്‍ ലഭിച്ചപ്പോള്‍ അതില്‍ എട്ടും പുരസ്കാരങ്ങളാക്കി മാറ്റാന്‍ സ്ലംഡോഗിന് കഴിഞ്ഞു. എ ആര്‍ റഹ്‌മാന് ഇരട്ട ഓസ്കര്‍ ലഭിച്ചതും റസുല്‍ പൂക്കുട്ടിയുടെ ഓസ്കര്‍ നേട്ടവും ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്.

മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ(അഡാപ്റ്റഡ്), സംഗീത സംവിധാനം, പശ്ചാത്തല സംഗീതം, ശബ്ദമിശ്രണം, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നീ പുരസ്കാരങ്ങളാണ് സ്ലംഡോഗ് മില്യണയര്‍ നേടിയത്.

ഇത്തവണത്തെ ഓസ്കര്‍ വിജയികള്‍‍:

മികച്ച നടന്‍ - സീന്‍ പെന്‍
മികച്ച സഹനടന്‍ - ഹീത്ത് ലെജര്‍
മികച്ച നടി - കേറ്റ് വിന്‍സ്‌ലെറ്റ്
മികച്ച സഹനടി - പെനലോപ് ക്രൂസ്
അനിമേറ്റഡ് ഫീച്ചര്‍ ഫിലിം - വാള്‍ ഇ.
കലാസംവിധാനം - ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണ്‍
ഛായാഗ്രഹണം - സ്ലംഡോഗ് മില്യണയര്‍.
വസ്ത്രാലങ്കാരം - ദി ഡച്ചസ്‍
സംവിധാനം - സ്ലംഡോഗ് മില്യണയര്‍
ഡോക്യുമെന്‍ററി ഫീച്ചര്‍ ഫിലിം - മാന്‍ ഓണ്‍ വയര്‍
പശ്ചാത്തല സംഗീതം - സ്ലംഡോഗ് മില്യണയര്‍
സംഗീതസംവിധാനം - സ്ലംഡോഗ് മില്യണയര്‍
മികച്ച ചിത്രം - സ്ലംഡോഗ് മില്യണയര്‍
അനിമേറ്റഡ് ഹ്രസ്വചിത്രം - ലാ മൈസണ്‍ എന്‍ പെറ്റിറ്റ്സ് ക്യൂബ്സ്.
ലൈവ് ആക്ഷന്‍ ഹ്രസ്വചിത്രം - സ്പീല്‍‌സൂഗ്‌ലാന്‍ഡ്(ടോയ്‌ലാന്‍ഡ്)
ശബ്ദമിശ്രണം - സ്ലംഡോഗ് മില്യണയര്‍
ശബ്ദസംയോജനം - ദി ഡാര്‍ക്ക് നൈറ്റ്.
അഡാപ്റ്റഡ് സ്ക്രീന്‍ പ്ലേ - സ്ലംഡോഗ് മില്യണയര്‍
ഒറിജിനല്‍ സ്ക്രീന്‍ പ്ലേ - മില്‍ക്ക്
മേക്ക് അപ് - ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണ്‍
ഹ്രസ്വ ഡോക്യുമെന്‍ററി - സ്മൈല്‍ പിങ്കി
വിദേശഭാഷാചിത്രം - ഡിപാര്‍ച്ചേഴ്സ്
വിഷ്വല്‍ ഇഫക്ട്സ് - ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണ്‍

വെബ്ദുനിയ വായിക്കുക