അവാര്‍ഡ് ദൈവത്തിനും അമ്മയ്ക്കും: റഹ്‌മാന്‍

‘ഹിന്ദി സിനിമയിലെ ഒരു സംഭാഷണം ഞാന്‍ ഓര്‍ത്തുപോവുകയാണ്‌. എനിക്ക്‌ അമ്മയില്ലാതെ മറ്റൊന്നുമില്ല, എന്‍റെ അമ്മ എന്നോടൊപ്പമുണ്ട്‌. അവരുടെ അനുഗ്രഹങ്ങളും. ഈ അവാര്‍ഡ്‌ ഞാന്‍ ദൈവത്തിനും അമ്മയ്ക്കും സമര്‍പ്പിക്കുന്നു. എന്നെ ഈ പുരസ്കാരത്തിലേക്ക്‌ എത്തിച്ച ഓരോരുത്തര്‍ക്കും നന്ദി‘.

എണ്‍പത്തിയൊന്നാമത് ഓസ്കറിലെ ഏറ്റവും മികച്ച സംഗീത സംവിധായകനും പശ്ചാത്തല സംഗീതത്തിനുമുള്ള പുരസ്കാരം ഏറ്റു വാങ്ങിക്കൊണ്ട് ഇന്ത്യന്‍ സംഗീതവിസ്മയം എ ആര്‍ റഹ്‌മാന്‍ പറഞ്ഞു.

സ്ലംഡോഗ്‌ മില്യണയറിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച് ഇതുപോലൊരു അവസരം തന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ഡാനി ബോയിലിന്. എല്ലാത്തിനുമുപരി മുംബൈയിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി - റഹ്‌മാന്‍ പറഞ്ഞു.

ശുഭാപ്‌തി വിശ്വാസവും ജീവിതത്തോടുള്ള വിശ്വാസവുമാണ്‌ സ്ലംഡോഗിന്‍റെ പ്രമേയം. സ്നേഹത്തിന്‍റെയും വെറുപ്പിന്‍റെയും ഇടയില്‍ നില്‍ക്കുമ്പോഴെല്ലാം സ്നേഹമായിരുന്നു എന്‍റെ ജീവിതത്തില്‍ ഞാ‍ന്‍ തിരഞ്ഞെടുത്തത്‌. അതുകൊണ്ട് മാത്രമാണ് താനിപ്പോള്‍ ഇവിടെ നില്‍ക്കുന്നതെന്നും റഹ്‌മാന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക