ആന്ധ്രാബാങ്കില്‍ 815 ഒഴിവുകള്‍

തിങ്കള്‍, 30 ജൂണ്‍ 2008 (16:51 IST)
PROPRO
ആന്ധ്രാബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍, ഐ.ടി. ഓഫീസര്‍, ഒഫീഷ്യല്‍ ലാംഗ്വേജ്‌ ഓഫീസര്‍, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌, ക്ലര്‍ക്ക്‌ തസ്‌തികകളിലായി 815 ഒഴിവുകളുണ്ട്‌. ക്ലര്‍ക്ക്‌ തസ്‌തികയില്‍ കേരളത്തില്‍ 10 ഒഴിവുകളാണുളളത്‌.

ജനറല്‍ വിഭാഗത്തിന് അഞ്ചും ഒ.ബി.സിക്ക് രണ്ടും എസ്‌.സി വിഭാഗത്തിന് മൂന്നും സംവരണം ചെയ്തിരിക്കുന്നു. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. വെബ്‌സൈറ്റ്‌ www.andhrabank.in

1. പ്രൊബേഷണല്‍ ഓഫീസര്‍: 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം. (എസ്‌.സി/എസ്‌.ടി/ വികലാംഗര്‍ക്ക്‌ 55 ശതമാനം മാര്‍ക്ക്‌).

2. ഐ.ടി. ഓഫീസര്‍- JMGS I: E.C.E/CSc./I.Tയില്‍ ബി.ഇ/ബി.ടെക്‌ അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ ഫസ്‌റ്റ് ക്ലാസ്‌ എം.എസ്‌.സി. കമ്പ്യൂട്ടര്‍ സയന്‍സ്‌/ഐ.ടി. ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

3. ഐ.ടി. ഓഫീസര്‍-JMGS II: മുകളില്‍ പറഞ്ഞ യോഗ്യത. ഏതെങ്കിലും ബാങ്ക്‌/ സ്‌ഥാപനത്തില്‍ ഇതേ മേഖലയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.

4. ഒ.എല്‍.ഓഫീസര്‍: ബിരുദതലത്തില്‍ ഇംഗ്ലീഷ്‌ ഒരു വിഷയമായി പഠിച്ച്‌ രണ്ടാം ക്ലാസ്‌ ഹിന്ദി ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ ബിരുദതലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ച രണ്ടാംക്ലാസ്‌ സംസ്‌കൃതം/ ഇംഗ്ലീഷ്‌/ ഇക്കണോമിക്‌സ് കൊമേഴ്‌സ് ബിരുദാനന്തരബിരുദം. ഹിന്ദി മീഡിയത്തില്‍ പഠിച്ച്‌ കൊമേഴ്‌സ്/സംസ്‌കൃത ബിരുദാനന്തര ബിരുദം നേടിയവര്‍ ബിരുദതലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. ഹിന്ദിയിലും ഇംഗ്ലീഷിലും ടൈപ്പ്‌റൈറ്റിംഗ്‌ യോഗ്യത അഭികാമ്യം.

5. ചാര്‍ട്ടേഡ്‌ അക്കൗണ്ടന്‍റ് ബിരുദം. ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ് ഓഫ്‌ ഇന്ത്യയുടെ അവസാന പരീക്ഷയില്‍ വിജയിച്ചിരിക്കണം.

6. ക്ലര്‍ക്ക്‌: ഫസ്‌റ്റ് ക്ലാസ്‌ ബിരുദം. അല്ലെങ്കില്‍ ഫസ്‌റ്റ് ക്ലാസോടെ പ്ലസ്‌ടു വിജയം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. (എസ്‌.സി/എസ്‌.ടി/ വികലാംഗര്‍ക്ക്‌ 55 ശതമാനം മാര്‍ക്ക്‌). കേരളത്തില്‍ എറണാകുളമാണ്‌ പരീക്ഷാകേന്ദ്രം. സെന്‍റര്‍ കോഡ്‌ 028. ക്ലര്‍ക്ക്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ക്കും എറണാകുളം തന്നെയാണ്‌ പരീക്ഷാകേന്ദ്രം. സെന്‍റര്‍ കോഡ്‌ -055.

മുംബൈയില്‍ മാറാവുന്ന AM*HRA BANK RECRUTMENT PROJECT2008 എന്ന പേരിലെടുത്ത 250 രൂപയുടെ (എസ്‌.സി/എസ്‌.ടി/വികലാംഗര്‍-50 രൂപ) ഡിമാന്‍റ് ഡ്രാഫ്‌റ്റ്/ പേ ഓര്‍ഡര്‍ പ്രൊബേഷണറി ഓഫീസര്‍മാരുടെയും സ്‌പെഷ്യലിസ്‌റ്റ് ഓഫീസര്‍മാരുടെയും തസ്‌തികകളിലേക്കുള്ള അപേക്ഷയോടൊപ്പവും 150 രൂപയുടെ (എസ്‌.സി/എസ്‌.ടി/ വികലാംഗര്‍-50 രൂപ) ഡിമാന്‍റ് ഡ്രാഫ്‌റ്റ്/പേ ഓര്‍ഡര്‍ ക്ലര്‍ക്ക്‌ തസ്‌തികകളിലേക്കുള്ള അപേക്ഷയോടൊപ്പവും അയയ്‌ക്കേണ്ടതാണ്‌. ഡി.ഡി/ പേ ഓര്‍ഡറിനു പിറകില്‍ പേര്‌, പോസ്‌റ്റ്കോഡ്‌, ജനനതീയതി എന്നിവയും രേഖപ്പെടുത്തണം. ഇവ ജൂലായ്‌ 18നു മുമ്പായി എടുത്തതായിരിക്കണം.

ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന പ്രിന്‍റൌട്ട്‌ എടുത്ത്‌ നിശ്‌ചിത സ്‌ഥാനത്ത്‌ ഫോട്ടോയും ഒപ്പും രേഖപ്പെടുത്തണം. പിന്‍റൌട്ടില്‍ പതിപ്പിച്ചതിനു സമാനമായ അഞ്ച് പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോകള്‍ അപേക്ഷകന്‍ കൈവശം സൂക്ഷിക്കണം. അപേക്ഷ അയയ്‌ക്കുന്ന കവറിനു മുകളില്‍ Application For The Post of..............in Andhra Ban എന്ന രേഖപ്പെടുത്തണം.

അപേക്ഷകള്‍ സാധാരണ തപാലില്‍ അയയ്‌ക്കണം. ഡി.ഡി/പേ ഓര്‍ഡര്‍, ജാതി, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷയുടെ പ്രിന്റൗട്ട്‌ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ്‌ 25. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ്‌ 18.

വെബ്ദുനിയ വായിക്കുക