സൈക്കിള്‍ റോഡ് റേസില്‍ സാഞ്ചസ്

ശനി, 9 ഓഗസ്റ്റ് 2008 (17:05 IST)
കരിയറിലെ ഏറ്റവും വലിയ നേട്ടം കണ്ടെത്തിയിരിക്കുകയാണ് സ്പാനിഷ് സൈക്ലിംഗ് റോഡ് റേസ് താരം സാമുവല്‍ സാഞ്ചെസ് സാമുവല്‍.

ശനിയാഴ്ച നടന്ന 245 കിലോ മീറ്റര്‍ സൈക്ലിംഗ് റോഡ് റേസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ സ്പാനിഷ് താരത്തിനു കഴിഞ്ഞു. ഇറ്റാലിയന്‍ താരം ഡേവിഡ് റോബെലിനാണ് വെള്ളി.

സ്വിറ്റ്സര്‍ലന്‍ഡ് താരം ഫാബിയന്‍ കാന്‍സെലറ വെങ്കലത്തിനും അര്‍ഹനായി. ആറ് മണിക്കൂറും 22 മിനിറ്റും 49 സെക്കന്‍ഡും നീണ്ടതായിരുന്നു മത്സരം.

വെബ്ദുനിയ വായിക്കുക