അഭിനവ് ബിന്ദ്ര നല്‍കിയ ആദ്യ സ്വര്‍ണ്ണ നേട്ടമൊന്നും ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയുടെ ആത്മവിശ്വാസം ഉയര്‍ത്തിയില്ല. ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യന്‍ വനിതാ സിംഗിള്‍സ് താരം പുറത്തേക്കുള്ള വഴി കണ്ടെത്തി. ഇവേത ബെനെസോവയോട് നടന്ന ആദ്യ മത്സരത്തില്‍ പരുക്ക് താരത്തിനു വിനയായി.
ഒന്നാം റൌണ്ട് പോരാട്ടത്തില്‍ ആദ്യ സെറ്റിനു ശേഷം ഇന്ത്യന്‍ താരം കളി ഉപേക്ഷിക്കുക ആയിരുന്നു. ഒന്നാം സെറ്റില്‍ 1-6 നു പിന്നിലായ ശേഷമായിരുന്നു സാനിയ കളി ഉപേക്ഷിച്ചത്. ഡബിള്‍സ് മത്സരങ്ങളാണ് സാനിയയ്‌ക്ക് മുന്നില്‍ ഇനിയുള്ളത്. അതേ സമയം മുന്‍ ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സറീന ഒന്നാം റൌണ്ട് വിജയം കണ്ടെത്തി.
ഒളിമ്പിക്‍സില്‍ അരങ്ങേറ്റം നടത്തുന്ന സറീന വില്യംസ് ബലാറസ് താരം ഓള്‍ഗ ഗവോര്‍ട്‌സോവയെ പരാജയപ്പെടുത്തി ആണ് ആദ്യ മത്സരത്തില്‍ വിജയം കുറിച്ചത്. 6-3, 6-1 എന്ന സ്കോറിനായിരുന്നു സറീന എതിരാളിയെ പരാജയപ്പെടുത്തിയത്.
പുരുഷതാരങ്ങളിലെ മുന്‍ നിരക്കാരായ റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍ എന്നിവരും ഒളിമ്പിക്‍സ് അരങ്ങേറ്റം ഗംഭീരമാക്കി. ഇറ്റാലിയന്‍ താരം പൊട്ടീറ്റോ സ്റ്റാറേസിനെ 6-2, 3-6, 6-2 എന്ന സ്കോറിനാണ് ആദ്യ മത്സരത്തില്‍ നദാല്‍ പരാജയപ്പെടുത്തി. ദിമിത്രി തുര്‍സ്‌നോവിന് എതിരെ ആയിരുന്നു മുന്‍ ഒന്നാം നമ്പര്‍ ഫെഡററുടെ വിജയം.