ഏതന്‍സ് ഒളിമ്പിക്‍സിലെ ഇന്ത്യന്‍ ഹീറോ ഷൂട്ടിംഗ് താരം രാജ്യവര്‍ദ്ധന്‍ സിംഗ് രാത്തോഡ് ബീജിംഗില്‍ ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി. ഒളിമ്പിക്‍സിലെ ഡബിള്‍ട്രാപ്പ് ഇനത്തില്‍ നേരത്തെ പുറത്തായി. ഇന്ത്യ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന താരത്തിന്‍റെ പുറത്താകല്‍ ഫൈനല്‍ യോഗ്യത പോലും നേടാതെയായിരുന്നു.
ഇന്ത്യന്‍ യുവതാരം അഭിനവ് ബിന്ദ്ര ഇന്ത്യയ്‌ക്കായി ഒളിമ്പിക്‍സിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഒളിമ്പിക്‍സില്‍ ആണ് മെഡല്‍ പ്രതീക്ഷയായിരുന്ന രാത്തോഡ് പരാജയമായത്. രണ്ട് റൌണ്ടുകളില്‍ നിന്നായി 131 പോയിന്‍റ് നേടാനേ രാത്തോഡിനു കഴിഞ്ഞുള്ളൂ.
ആദ്യ രണ്ട് റൌണ്ടുകളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാതെ വന്നതോടെയാണ് രാത്തോഡിനു മേല്‍ സമ്മര്‍ദ്ദം പെരുകിയത്. 45 ല്‍ 43 ഷോട്ടുകള്‍ രാത്തോഡ് സ്കോര്‍ ചെയ്തു. പിന്നീട് വന്ന റൌണ്ടില്‍ മറ്റൊരു 43 ഷോട്ടുകള്‍ കൂടി സ്കോര്‍ ചെയ്ത രാത്തോഡ് മൊത്തം നേടിയ സ്കോര്‍ 131 ആയിരുന്നു.
2006 കെയ്‌റോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയായിരുന്നു രാത്തോഡ് ഒളിമ്പിക്‍സ് യോഗ്യത സ്വന്തമാക്കിയത്. എന്നാല്‍ ഏതന്‍സ് ഒളിമ്പിക്സില്‍ വെള്ളി നേടിയ താരത്തിന് അതേ മികവ് ആവര്‍ത്തിക്കാനായില്ല. ബീജിംഗ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാക വഹിച്ച താരം രാത്തോഡായിരുന്നു.
അമേരിക്കന്‍ താരം വാള്‍ട്ടന്‍ എല്ലര്‍ സ്വര്‍ണ്ണം കണ്ടെത്തിയ മത്സരത്തില്‍ ഇറ്റാലിയന്‍ താരം ഫ്രാന്‍സിസ്ക്കോ ഡിആനെല്ലോ വെള്ളിയും ചൈനയുടെ ഹു ബിന്യുവാന്‍ വെങ്കലവും കണ്ടെത്തി. ഫൈനല്‍ സ്കോറ് 190 എടുത്താണ് അമേരിക്കന്‍ താരം വാള്‍ട്ടന്‍ എല്ലര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഡി അനെല്ലോ 187 പോയിന്‍റും ഹു ബിന്യുവാന്‍ വെങ്കലവും കണ്ടെത്തി.