ഭാരോദ്വഹനത്തില്‍ ചൈനയ്‌ക്ക് സ്വര്‍ണം

വെള്ളി, 15 ഓഗസ്റ്റ് 2008 (17:28 IST)
PROPRO
ഭാരോദ്വഹന മത്സരം ഏതാണ്ട് കുത്തകയാക്കി മാറ്റിയ ചൈന വീണ്ടും സ്വര്‍ണ്ണ നേട്ടം നടത്തി. ഇത്തവണ ഇത്തവണ 75 കിലോ വിഭാഗത്തിലെ വനിതകളുടെ ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് മത്സരത്തില്‍ കോ ലി ആണ് ചൈനയ്‌ക്ക് സ്വര്‍ണ്ണ മെഡല്‍ നല്‍കിയത്. താരം മൊത്തം 282 കിലോ ഉയര്‍ത്തി.

ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 154 കിലോയും സ്നാച്ചില്‍ 128 കിലോയുമാണ് കോ ലി ഉയര്‍ത്തിയത്. സ്നാച്ച്, ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തിലും മൊത്തം ഭാരം ഉയര്‍ത്തിയതിലൂടെയും ഒളിമ്പിക് റെക്കോഡാണ് കോ ലി മറികടന്നത്. ഇതോടെ ഭാരോദ്വഹനത്തില്‍ മത്സരിച്ച നാലിനങ്ങളിലും ചൈനയ്‌ക്ക് സ്വര്‍ണ്ണം കണ്ടെത്താന്‍ കഴിഞ്ഞു.

അല്ലാ വസെനിന 119, 147 എന്നിങ്ങനെ മൊത്തം 266 കിലോ ഉയര്‍ത്തി വെള്ളി മെഡല്‍ ജേതാവായി. റഷ്യന്‍ താരം നഡേസ എവ്സ്തിയൂഖിന 117, 147 എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി മൊത്തം 264 കിലോ ഉയര്‍ത്തി വെങ്കല മെഡല്‍ ജേതാവായി.

വെബ്ദുനിയ വായിക്കുക