ബീജിംഗ് വിടാനുള്ള തിരക്കേറുന്നു

തിങ്കള്‍, 25 ഓഗസ്റ്റ് 2008 (14:58 IST)
PROPRO
ഒളിമ്പിക്സ് അവസാനിച്ചതോടെ ആലസ്യത്തിലായ ഒളിമ്പിക്സ് ഗ്രാമം വിടാനുള്ള തിരക്കേറുന്നു. തിങ്കളാഴ്ച അത്‌ലറ്റുകളും ഒഫീഷ്യലുകളും പത്ര പ്രവര്‍ത്തകരുമെല്ലാം ബീജിംഗ് വിടാനുള്ള തിരക്കിലേക്ക് അമര്‍ന്നു.

എല്ലാവരും തങ്ങളുടെ ലേഗേജുകള്‍ പായ്ക്ക് ചെയ്ത് വാസഗൃഹങ്ങള്‍ വിട്ട് എയര്‍പോര്‍ട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള തിരക്കിലായിരുന്നു. ബീജിംഗ് എയര്‍പോര്‍ട്ട് ആള്‍ക്കാരെ കൊണ്ട് നിറഞ്ഞു.

തിരികെ പോകുന്ന യാത്രക്കാര്‍ക്കായി വിനോദിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടായിരുന്നു. ഫുവാ വേഷത്തില്‍ എത്തുയ വോളണ്ടിയര്‍മാരും ചൈനീസ് പരമ്പരാഗത ഓപ്പറ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടവരും ഉണ്ടായിരുന്നു.

സമാപന ചടങ്ങിനു ശേഷമുള്ള ആദ്യ ദിനത്തില്‍ 10,000 ല്‍ അധികം യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നതായി ചൈനീസ് വാര്‍ത്താവിനിമയ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച 3000 പേര്‍ കൂടി കൂടുതലായുണ്ടാകുമെന്നും ചൈന കരുതുന്നു.

ഒളിമ്പിക് ഗ്രാമത്തില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളും ബൊര്‍ഡിംഗ് പാസുകളും കൂടുതല്‍ കുഴപ്പം കൂടാതെ സന്ദര്‍ശകര്‍ക്ക് എളുപ്പം ചൈന വിടുന്നതിനു സഹായകമായി.

എന്നാല്‍ ഗെയിം‌സിന്‍റെ ആവേശം ഇതോടെയൊന്നും ചൈനയില്‍ അവസാനിക്കില്ല. ബീജിംഗ് ഉടന്‍തന്നെ പാരാലിമ്പിക്‍സിന്‍റെ തിരക്കിലേക്ക് ഊളയിടും സെപ്തംബര്‍ 6 മുതല്‍ 17 വരെയാണ് പാരളിമ്പിക്‍സ് മത്സരങ്ങള്‍ നടക്കുക.

വെബ്ദുനിയ വായിക്കുക