ബീജിംഗിലേക്ക് ഗോര്‍ഡന്‍ ബ്രൌണും

വെള്ളി, 22 ഓഗസ്റ്റ് 2008 (17:19 IST)
ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ ചൈനയിലെത്തി. മൂന്ന് ദിന സന്ദര്‍ശനത്തിനായി എത്തിയിരിക്കുന്ന ബ്രൌണ്‍ ചൈനയിലെ ഉന്നത തല നേതാക്കളുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടും. ശേഷിക്കുന്ന ഒളിമ്പിക് മത്സരങ്ങള്‍ കാണുകയും സമാപനചടങ്ങില്‍ പങ്കാളിയാകുമെന്നും ബ്രിട്ടീഷ് എംബസി വ്യക്തമാക്കി.

ബീജിംഗില്‍ എത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്‍ഡ് ഹൂ ജിന്‍റാവോ, പ്രധാനമന്ത്രി വെന്‍ ജിയബാവോ എന്നിവരെ സന്ദര്‍ശിക്കും. ഞായറാഴ്ച നടക്കുന്ന സമാപന ചടങ്ങിലെ മുഖ്യാതിഥിയായ ബ്രൌണ്‍ ഒളിമ്പിക് പതാക ചൈനയില്‍ നിന്നും ഔദ്യോഗികമായി ഏറ്റുവാങ്ങും. അടുത്ത ഒളിമ്പിക്‍സ് ആതിഥേയര്‍ ലണ്ടനാണ്.

വെബ്ദുനിയ വായിക്കുക