ടെന്നീസിലെ മുന്‍ നിര താരങ്ങളായ ആദ്യ മൂന്ന് താരങ്ങളും ഒളിമ്പിക്സ് ടെന്നീസ് മൂന്നാം റൌണ്ടിലേക്ക് അനായാസം ചുവടു വച്ചു. സ്പാനിഷ് താരം റാഫേല്‍ നദാല്‍, സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍, സെര്‍ബിയയുടെ നോവാക്ക് ജോക്കോവിക്ക് എന്നിവരാണ് ബുധനാഴ്ച നടന്ന രണ്ടാം റൌണ്ട് പോരാട്ടത്തില്‍ വിജയം നേടിയത്.
മുന്‍ ഒന്നാം നമ്പറായിരുന്ന ഓസ്ട്രേലിയന്‍ താരം ലെയ്ട്ടന്‍ ഹ്യുവിറ്റിനെയാണ് നദാല്‍ കീഴടക്കിയത്. അത്രയൊന്നും മികച്ചതല്ലാത്ത മത്സരത്തില്‍ 6-1, 6-2 നായിരുന്നു സ്പാനിഷ് താരത്തിന്റെ വിജയം. രണ്ടാം നമ്പര്‍ റോജര്‍ ഫെഡറര്‍ എല്‍ സാല്‍വദോര്‍ താരം റാഫേല്‍ അരാവെലോയെ 6-2, 6-4 എന്ന സ്കോറിനായിരുന്നു പരാജയപ്പെടുത്തിയത്.
മൂന്നാം നമ്പര്‍താരം സെര്‍ബിയയുടെ നോവാക്ക് ജോക്കോവിക്ക് തോല്‍പ്പിച്ചത് ജര്‍മ്മനിയുടെ റയ്നര്‍ ഷൂസ്റ്ററെയായിരുന്നു. നാലാം സീഡ് നിക്കോളേ ഡാവിഡെങ്കോ ഫ്രഞ്ച് താരം പോള്‍ ഹെന്റി മാത്യൂവിനെ 7-5, 6-3 ന് തോല്‍പ്പിച്ചു മൂന്നാം റൌണ്ടില്‍ കടന്നന്നു. ഒമ്പതാം നമ്പര്‍ സ്റ്റാനിസ്ലാസ് വാവ്റിങ്ക, ഡേവിഡ് നല്‍ബന്ധിയാന്‍, നരിയന്‍ സിലിക്ക്, മിഖായേല്‍ യോഴ്നി മൈക്കല്‍ ലോര്ദാ എന്നിവരെല്ലാമാണ്.
വനിതകളില്‍ മൂന്നാം റൌണ്ടില്‍ കടന്ന പ്രധാന താരം ആതിഥേയരുടെ സെംബ് ജിയും ലി നായുമാണ്. വിംബിള്‍ഡണ്‍ സെമി ഫൈനലിസ്റ്റായ സെംഗ് ജി നൂരിയാ ലഗോത്സേവയെ 6-7 (7), 6-1, 6-4 എന്ന സ്കോറിനു പരാജയപ്പെടുത്തി. നാട്ടുകാരിയായ ലി നാ പരാജയപ്പെടുത്തിയത് ജാപ്പനീസ് താരമായ അയൂമി മൊറീട്ടോയെയാണ്.