തുഴച്ചില്‍:ബജ്‌രംഗ് ലാല്‍ ക്വാര്‍ട്ടറില്‍

WDWD
ബെയ്ജിംഗ്: ഇന്ത്യക്ക് ഒന്നു സന്തോഷിക്കാം. ഒളിമ്പിക്സിലെ തുഴച്ചില്‍ മത്സരത്തിന്‍റെ സ്കള്‍‌സ് ഇനത്തിന്‍റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ ബജ്‌രംഗ് ലാല്‍ ക്വാര്‍ട്ടറില്‍ മത്സരിക്കാന്‍ അര്‍ഹത നേടി.

നാലാമത്തെ ഹീറ്റ്സില്‍ മത്സരിച്ച ലാല്‍ , മൊറൊക്കോയുടെ മതിയാസ് റേമണ്ടിനെ പിന്നിലാക്കി എല്ലാ ഹീറ്റ്സിലും കൂടി മൂന്നാമതായാണ് ലാല്‍ തുഴഞ്ഞെത്തിയത്.

26 കാരനായ ബജ്‌രംഗ് ലാല്‍ 2006 ലെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയിരുന്നു കൊറിയയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ചമ്പ്യന്‍ഷിപ്പിലും ഷാങ്ഹായിയില്‍ നടന്ന ഏഷ്യന്‍ യോഗ്യതാമത്സരത്തിലും ലാലിനായിരുന്നു സ്വര്‍ണ്ണം

വെബ്ദുനിയ വായിക്കുക