ട്രാക്കിലും ഇന്ത്യയ്‌ക്ക് നിരാശ

ശനി, 16 ഓഗസ്റ്റ് 2008 (11:01 IST)
PROPRD
ഒളിമ്പിക്‍സില്‍ ഇന്ത്യന്‍ താരങ്ങളുടെ പരാജയകഥകള്‍ അവസാനിക്കുന്നില്ല. ഫൈനല്‍ റൌണ്ടില്‍ എത്താതെ പുറത്താകുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ പെട്ടിരിക്കുകയാണ് മഞ്ജിത്ത് കൌറും. ശനിയാഴ്ച ആരംഭിച്ച ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ 400 മീറ്റര്‍ സെമി ഫൈനലിലാണ് ഇന്ത്യന്‍ താരം പുറത്തേക്കുള്ള വഴിയിലായത്.

തകര്‍പ്പന്‍ മത്സരത്തില്‍ ഏറ്റവും അവസാനം എത്തിയ താരത്തിനു തൊട്ടു മുന്നിലായിരുന്നു ഫിനിഷ് ചെയ്തത്. 52.88 ആയിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ സമയം. ദേശീയ റെക്കോഡ് കാരിയായിരുന്നു മഞ്ജിത്ത് ബി യോഗ്യതയിലൂടെ ആയിരുന്നു ഒളിമ്പിക്‍സ് മത്സരത്തിനെത്തിയത്.

ദോഹ ഏഷ്യന്‍ ഗെയിം‌സില്‍ 4x400 മീറ്റര്‍ റിലേ മത്സരത്തില്‍ സ്വര്‍ണ്ണവും 4x400 മത്സരത്തില്‍ വെള്ളിയും കണ്ടെത്തിയ താരമാണ് മഞ്ജിത്ത് കൌര്‍. ശനിയാഴ്ച ഇന്ത്യയുടെ ആദ്യ ട്രാക്ക് മത്സരത്തില്‍ പങ്കെടുത്ത പ്രീജാ ശ്രീധരനും ഇന്ത്യയെ നിരാശരാക്കിയിരുന്നു. 10000 ല്‍ ഇരുപത്തഞ്ചാം സ്ഥാനത്തായിരുന്നു പ്രീജ എത്തിയത്.

വെബ്ദുനിയ വായിക്കുക