അഭിനവ് ബിന്ദ്ര യോഗ്യത നേടി

തിങ്കള്‍, 11 ഓഗസ്റ്റ് 2008 (09:11 IST)
ഇന്ത്യന്‍ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്ര 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലിലേക്ക് യോഗ്യത നേടി. 600 ല്‍ 596 എന്ന മൊത്തം സ്കോറ് സമ്പാദിച്ച് നാലാം സ്ഥാനക്കാരനായിട്ടാണ് ബിന്ദ്ര ആദ്യ എട്ടില്‍ പെട്ടത്.

അതെ സമയം ഈ വിഭാഗത്തില്‍ ഇന്ത്യയുടെ ചാമ്പ്യന്‍ ഷൂട്ടര്‍ ഗഗന്‍ നാരംഗ് പുറത്തായിരുന്നു. നേരത്തേ ഇന്ത്യന്‍ സഖ്യം മാനവ് ജിത്ത് സിംഗും മാന്‍ഷറും ട്രാപ് ഇവന്‍റില്‍ ഫൈനല്‍ കാണാതെ പുറത്തായിരുന്നു.

ആറ് പേര്‍ക്ക് സ്ഥാനം ലഭിക്കുന്ന ഫൈനല്‍ റൌണ്ടില്‍ മാന്‍ഷര്‍ എട്ടാം സ്ഥാനത്തും മാനവ് ജിത്ത് പന്ത്രണ്ടാം സ്ഥാനത്തുമാണ് എത്തിയത്. 24 ഷോട്ടുകള്‍ വരുന്ന രണ്ട് റൌണ്ടുകളില്‍ നിന്നായി 125 ല്‍ 117 മാന്‍ഷര്‍ എടുത്തപ്പോള്‍ മാനവ് ജിത്ത് രണ്ട് റൌണ്ടുകളില്‍ നിന്നായി 22, 24 എന്നിങ്ങനെ മൊത്തം 116 എടുത്തു.

ഇന്ത്യന്‍ പതീക്ഷയായിരുന്ന സമരേഷ് ജംഗ് 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ പുറത്തായി. ശനിയാഴ്ച ഇന്ത്യന്‍ വനിതാ താരങ്ങളായ അഞ്ജലി ഭഗവത്, അവ്‌‌നീത് കൌര്‍ എന്നിവരും ശനിയാഴ്ച ആദ്യ റൌണ്ടിലേ പുറത്തായിരുന്നു.

വെബ്ദുനിയ വായിക്കുക