1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മൂന്നാം തവണയും സ്വര്‍ണ്ണം നേടുകയെന്ന ഗ്രാന്‍റ് ഹാക്കറ്റിന്‍റെ സ്വപ്നം തകര്‍ത്ത് ടുണീഷ്യയുടെ ഔസ്സാമാ മെല്ലൌലി സ്വര്‍ണ്ണം നേടി.
14:40.84 സമയം കണ്ടെത്തിയാണ് മെല്ലൌലി സ്വര്‍ണ്ണം സ്വന്തമാക്കിയത്. പലരുടെയും കണക്കുകൂട്ടലുകള്‍ തകര്‍ത്താണ് ഹാക്കറ്റിനും കാനഡയുടെ റൈയാന്‍ കോഹ്‌റേനും ഒപ്പം മെല്ലൌലി യോഗ്യത നേടിയത്.
ഹാക്കറ്റ് മൂന്നാം തവണയും സ്വര്‍ണ്ണം നേടുമെന്ന പ്രതീക്ഷ തകര്‍ത്താണ് മെല്ലൌലി സ്വര്‍ണ്ണം നേടിയത്. ഹാക്കറ്റിന്‍റെ മികച്ച ഫോമും അദ്ദേഹത്തിന് സാദ്ധ്യത നല്‍കിയിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ തന്നെ പിന്നിലാക്കി കുതിച്ച മെല്ലൌലിയെ പിന്നിലാക്കാന്‍ ഹാക്കറ്റിനു കഴിഞ്ഞില്ല.