വനിതാ സിംഗിള്‍സ് മത്സരത്തില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കിയ ശേഷം ബാഡ്മിന്‍റണിലെ ഇന്ത്യന്‍ അത്ഭുത പ്രതിഭ സൈനാ നേവാള്‍ സെമി കാണാതെ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്തോനേഷ്യന്‍ താരം മരിയാ ക്രിസ്റ്റീന്‍ യൂലിയാന്‍റിയോടായിരുന്നു ഇന്ത്യന്‍ താരം പരാജമറിഞ്ഞത്. 16-28, 21-14, 21-15 എന്നതായിരുന്നു സ്കോര്‍.
ബീജിംഗില്‍ ആദ്യമായി ഏറ്റവും ശക്തമായ മത്സരം തന്നെ നേരിടേണ്ടി വന്ന സൈന ഇന്തോനേഷ്യന്‍ എതിരാളിക്ക് നല്ല മത്സരം നല്‍കിയ ശേഷമാണ് മടങ്ങിയതെന്ന് ആശ്വാസം മാത്രം ബാക്കിയായി. ആദ്യ സെറ്റ് 28-16 നു പിടിച്ച സൈനയ്‌ക്ക് രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റുകളില്‍ തിരിച്ചടിയായത് അമിത വിശ്വാസമായിരുന്നു.
രണ്ടാം സെറ്റില്‍ ആദ്യ മുതല്‍ കളി പിടിച്ചെടുത്ത ലോക രണ്ടാം നമ്പര്‍ താരം യൂലിയാന്‍റി സ്കോര്‍ പെട്ടെന്ന് തന്നെ 21-14 ആക്കി മാറ്റി. മൂന്നാം സെറ്റില്‍ ഇന്തോനേഷ്യന്‍ താരത്തെ മറി കടന്ന ആദ്യം ലീഡ് പിടിക്കാന്‍ ഇന്ത്യന്‍ താരത്തിനു കഴിഞ്ഞതോടെ ജയപ്രതീക്ഷ സജീവമായതായിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ മികവ് കൈവിട്ടു പോയി.
വമ്പന്‍ താരങ്ങളെ തന്നെയായിരുന്നു ആദ്യ റൌണ്ടുകളില്‍ ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. ലോക നാലാം നമ്പര്‍ താരം ഹോങ്കോംഗിന്‍റെ ചെന്‍ വാംഗിനെ തകര്‍ത്തായിരുന്നു സൈന ക്വാര്‍ട്ടറില്‍ എത്തിയത്. ഇതോടെ ഇന്ത്യയുടെ ഉറപ്പായ ഒരു മെഡല്‍ പ്രതീക്ഷയാണ് നഷ്ടമായത്. ലോക പതിനഞ്ചാം നമ്പര്‍ താരമാണ് സൈനാ നേവാള്‍.