വനിതാ റെസ്‌ലിംഗ്: ജപ്പാന് സ്വര്‍ണ്ണം

ഞായര്‍, 17 ഓഗസ്റ്റ് 2008 (17:22 IST)
വനിതകളുടെ 63കിലോഗ്രാം ഫ്രീസ്റ്റൈല്‍ റെസ്‌ലിങ്ങില്‍ ജപ്പാന്‍റെ ഇച്ചോ കയോരി സ്വര്‍ണ്ണം നേടി.

ഇതു രണ്ടാം തവണയാണ് ഇച്ചോ ഈ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടുന്നത്. റഷ്യയുടെ അലേന കര്‍റ്റാഷോവയെയാണ് ഇച്ചോ എതിരിട്ടത്. ഏതന്‍സിലും ഏറ്റുമുട്ടിയ ജോഡികളാണ് ഇത്. അന്നും ഇച്ചോയ്ക്കായിരുന്നു വിജയം.

യൂറോപ്പിലെ മികച്ച കളിക്കാരിയാണ് കറ്റാഷോവ. 2006,2007 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലെ വിജയി കൂടിയാണ് അവര്‍.

വെബ്ദുനിയ വായിക്കുക