ലിയുവിന് ലോക റെക്കോഡ്

ബുധന്‍, 13 ഓഗസ്റ്റ് 2008 (17:05 IST)
PROPRO
ലോക റെക്കോഡുകളുടെ പരമ്പര തീര്‍ക്കുന്ന ബീജിംഗ് ഒളിമ്പിക്‍സില്‍ ബുധനാഴ്ച പിറന്ന റെക്കോഡുകള്‍ക്കൊപ്പം ഭാരോദ്വഹന താരം ലിയു ചുന്‍ ഹോംഗും പേര്‍ ചേര്‍ത്തു. വനിതകളുടെ 65 കിലോ വിഭാഗത്തിലായിരുന്നു നേട്ടം.

കഴിഞ്ഞ തവണ സ്വര്‍ണ്ണ നേട്ടക്കാരിയായിരുന്ന ചുന്‍ ഹോംഗ് സ്നാച്ച് വിഭാഗത്തില്‍ 128 കിലോ ഉയര്‍ത്തിയാണ് സ്വര്‍ണ്ണ നേട്ടത്തിലേക്ക് കുതിച്ചത്. ക്ലീന്‍ ആന്‍ഡ് ജര്‍ക്ക് വിഭാഗത്തില്‍ മൊത്തം 276 കിലോ ഉയര്‍ത്തിയാണ് ഒന്നാമതെത്തിയത്.
നേരത്തെ തന്നെ ഇത്തവണ താന്‍ ശ്രമിക്കുന്നത് 276 കിലോയ്‌ക്ക് വേണ്ടിയായിരുന്നു എന്ന് ചുന്‍ പ്രഖ്യാപിച്ചിരുന്നു.

സ്നാച്ചില്‍ നേരത്തെ 120 കിലോ ഉയര്‍ത്തിയ ചുന്‍ സ്വന്തം റെക്കോഡ് തന്നെയാണ് മറികടന്നത്. രണ്ടാമത്തെ ശ്രമത്തില്‍ 125 കിലോ ഉയര്‍ത്തിയ ചൈനീസ് താരം മൂന്നാമത്തെ ശ്രമത്തില്‍ 128 ല്‍ എത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക