ഒളിമ്പിക്സില്‍ അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്സിന് ലോക റെക്കാഡ്. പുരുഷന്മാരുടെ 400 മീറ്റര്‍ മെഡ്ലെ വിഭാഗത്തിലാണ് ഫെല്‍പ്സ് ലോക റെക്കാഡോടെ സ്വര്‍ണ്ണം നേടിയത്.
ഫെല്‍പ്സ് 04.03.84 സമയമാണ് കുറിച്ചത്. തന്റെ തന്നെ 04.05.25 എന്ന സമയമാണ് ഫെല്‍പ്സ് തിരുത്തി കുറിച്ചത്. ബെയ്ജിംഗ് ഒളിമ്പിക്സിലെ ആദ്യ ലോക റെക്കാഡാണ് ഇത്.
ബെയ്ജിംഗില്‍ എട്ട് സ്വര്‍ണ്ണം നേടി റെക്കാഡിടുക എന്ന സ്വപ്ന നേട്ടം കൈവരിക്കാനുള്ള ശ്രമത്തിലാണ് ഫെല്‍പ്സ്. മാര്‍ക് സ്പിട്സ് 1972ല്‍ സ്ഥാപിച്ച ഏഴ് സ്വര്‍ണ്ണം എന്ന റെക്കാഡ് തകര്‍ക്കാം എന്ന വിശ്വാസത്തിലാണ് ഈ 23കാരന്.