ആതിഥേയരായ സിംഗപ്പൂര്‍ എഫ് സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ഒളിമ്പിക്സ് സന്നാഹമത്സരങ്ങള്‍ക്ക് തുടക്കമിട്ടു. സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോയും ജോയും നേടിയ ഗോളുകള്‍ക്ക് ആയിരുന്നു ജയം.
കളിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടാന്‍ ബ്രസീലിനു കഴിഞ്ഞു. ഇരുപതാം മിനിറ്റില്‍ എ സി മിലാന്‍റെ പുതിയ താരമായ റൊണാള്‍ഡീഞ്ഞോ നല്‍കിയ ഒരു പന്ത് വെര്‍ഡര്‍ ബ്രെമന്‍ താരം ദിയാഗോ ലക്‍ഷ്യത്തില്‍ എത്തിച്ചു.
കളി ഇരുപത്തേഴ് മിനിറ്റ് പിന്നിട്ടപ്പോള്‍ ദിയാഗോ ഈ നീക്കം റൊണാള്‍ഡീഞ്ഞോയ്‌ക്ക് തിരിച്ചു നല്‍കി. ദിയാഗോ നല്‍കിയ പന്ത് ചെറിയ ഒരു ടാപ്പിലൂടെ റോണി വലയില്‍ എത്തിച്ചു.
പകരക്കാരനായെത്തിയ ജോയുടെതായിരുന്നു മൂന്നാം ഗോള്‍. രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ജോ ഒരു ഹെഡ്ഡറില്‍ നിന്നും മൂന്നാം ഗോളും കണ്ടെത്തി. വെള്ളിയാഴ്ച അടുത്ത മത്സരത്തില്‍ ബ്രസീല്‍ വിയറ്റ്നാമിനെ നേരിടും.