കാവെന്‍‌ട്രിക്ക് ലോകറെക്കോഡ്

ശനി, 16 ഓഗസ്റ്റ് 2008 (14:56 IST)
PROPRO
വെള്ളി മെഡലില്‍ നിന്നും ഒടുവില്‍ ലോക റെക്കോഡോടെ സിംബാബ്‌വേ താരം കിസ്റ്റി കോവെന്‍‌ട്രി മുന്നോട്ട് കയറി. 200 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ ഒന്നാമതെത്തിയാണ് സിംബാബ്‌വേ താരം സ്വര്‍ണ്ണം നേടിയത്.

ലോകചാമ്പ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനക്കാരി മാര്‍ഗരറ്റ് ഹോള്‍സറെ അട്ടിമറിച്ച് മുന്നോട്ട് കുതിച്ച സിംബാബ്‌വേ താരം രണ്ട് മിനിറ്റും 05.24 സെക്കന്‍ഡും സമയം കണ്ടെത്തിയാണ് സ്വര്‍ണ്ണം നേടിയത്.

കഴിഞ്ഞ തവണയും സ്വര്‍ണ്ണം കരസ്ഥമാക്കിയ സിംബാബ്‌‌വേതാരം അമേരിക്കയുടെ മാര്‍ഗരറ്റ് ഹോള്‍‌സെറിന്‍റെ റെക്കോഡാണ് മറികടന്നത്. ഹോള്‍സര്‍ തന്നെ വെള്ളിയും ജാപ്പനീസ് താരം റയ്ക്കോ നകാമുറ വെങ്കലവും കരസ്ഥമാക്കി.

ശനിയാഴ്ച നടന്ന ഫൈനലിനു മുമ്പ് മൂന്ന് വെള്ളിമെഡല്‍ കവെണ്ട്രി നേടിയിരുന്നു. നേരത്തെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക്, 200, 400 മീറ്റര്‍ മെഡ്‌‌ലേ എന്നിവയില്‍ കവെണ്ട്രി വെള്ളി നേടി. ഇതാദ്യമാണ് ബീജിംഗില്‍ താരം സ്വര്‍ണ്ണം നേടുന്നത്.

വെബ്ദുനിയ വായിക്കുക