ഒളിമ്പിക്‍സ്: പേസ് ഭൂപതി ക്വാര്‍ട്ടറില്‍

ബുധന്‍, 13 ഓഗസ്റ്റ് 2008 (16:32 IST)
PROPRO
ഒളിമ്പിക്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ പെടുന്ന ടെന്നീസ് ഡബിള്‍സ് സ്പെഷ്യലിസ്റ്റുകളായ ലിയാണ്ടര്‍ പേസ്- മഹേഷ് ഭൂപതി സഖ്യം ക്വാര്‍ട്ടറിലേക്ക് ചുവടു വച്ചു. തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന ഇന്ത്യന്‍ സഖ്യത്തിന്‍റെ കൈക്കരുത്തിന് ഇരയായത് ബ്രസീലിയന്‍ സഖ്യമായ മാഴ്‌സലോ മെലോ, സാന്ദ്രേ സഖ്യമാണ്.

ബുധനാഴ്ച നടന്ന രണ്ടാം റൌണ്ട് പോരാട്ടത്തില്‍ ബ്രസീലിയന്‍ സഖ്യത്തിനെതിരെ ഇന്ത്യന്‍ സഖ്യത്തിന്‍റെ വിജയം 6-4, 6-2 എന്ന സ്കോറുകള്‍ക്കായിരുന്നു. ഇന്ത്യന്‍ സഖ്യം അടുത്ത റൌണ്ടില്‍ ശക്തമായ എതിരാളികളെ നേരിടേണ്ടി വരും.

മികച്ച രസതന്ത്രത്തില്‍ അച്ചടക്കമാര്‍ന്ന പ്രകടനം നടത്തുന്ന ഇന്ത്യന്‍ സഖ്യം ഇനി നേരിടുക സിംഗിള്‍സിലെ മുന്‍ ഒന്നാം നമ്പറായിരുന്ന ഫെഡറര്‍-സ്റ്റാനിസ്ലാസ് വാവ്‌റിങ്ക സഖ്യം കളിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡ് റഷ്യന്‍ സഖ്യമായ ദിമിത്രി തുര്‍സ്‌നോവ്-മിഖായേല്‍ യോഴ്നി സഖ്യവും തമ്മിലുള്ള മത്സര ജേതാക്കളെയാണ്.

വെബ്ദുനിയ വായിക്കുക