മീന്‍ കട്‌ലെറ്റ്

ചേര്‍ക്കേണ്ട ഇനങ്ങള്‍

മീന്‍ 1/4 കിലോ
സവാള 2 എണ്ണം
പച്ചമുളക് 4 എണ്ണം
റൊട്ടി 2 കഷ്ണം
മുട്ട 1 എണ്ണം
മല്ലിയില 1/4 കെട്ട്
സവാള 2 എണ്ണം
ഇഞ്ചി 2 കഷ്ണം
റൊട്ടിപ്പൊടി 1/4 കപ്പ്
എണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്

പാകം ചെയ്യേണ്ട വിധം

മത്സ്യം കഴുകി വൃത്തിയാക്കി കുറച്ചുവെള്ളത്തില്‍ ഉപ്പുചേര്‍ത്ത് വേവിക്കുക. എന്നിട്ട് മുല്ലും തൊലിയും മാറ്റി നുറുക്കിവയ്ക്കുക. സവാള, പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവ പൊടിയായി അരിയണം. 2 ടീസ്പൂണ്‍ എണ്ണ ചൂടാക്കി അരിഞ ചേരുവകളിട്ട് മൂപ്പിക്കണം. എന്നിട്ട് ഇറക്കി മീന്‍ ചേര്‍ത്ത് യോജിപ്പിച്ച് വയ്ക്കണം. റൊട്ടിക്കഷണങ്ങള്‍ വെള്ളത്തില്‍ മുക്കിപിഴിഞ്ഞെടുത്ത ശേഷം മീനില്‍ ചേര്‍ത്ത് നല്ല വണ്ണം യോജിപ്പിക്കണം. അവ എട്ടോ ഒന്‍പതോ ഉരുളകളാക്കി ഉരുട്ടി പരത്തുക. മുട്ട കുറച്ച് അടിച്ച ശേഷം കട്ലറ്റ് ഇതില്‍ മുക്കിയെടുത്ത് റൊട്ടിപ്പൊടി പൊതിഞ്ഞ് വറുത്തെടുക്കുക.

വെബ്ദുനിയ വായിക്കുക