മക്കയില്‍ മലയാളി വെടിയേറ്റ് മരിച്ചു

Webdunia
ശനി, 24 മെയ് 2014 (17:23 IST)
മക്കയില്‍ മലയാളി വെടിയേറ്റു മരിച്ചു. നിലമ്പൂര്‍ അകമ്പാടം പുതുവീട്ടില്‍ അനസാണ് മരിച്ചത്. സ്‌പോണ്‍സറായ അറബിയുടെ മകനാണ് അനസിനെ വെടിവെച്ചതെന്നാണ് വിവരം. 
 
ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. മക്കയിലെ ശറായ എന്ന സ്ഥലത്താണ് സ്‌പോണ്‍സറുടെ വീട്. അനസിന്റെ മൃതദേഹം മക്കയിലെ കിങ് ഫൈസല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
 
 കെ.എം.സി.സി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഡ്രൈവര്‍ വിസയില്‍ എട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് അനസ് മക്കയില്‍ എത്തിയത്. ഉമ്മര്‍ പുതുവീട്ടില്‍ ആണ് അനസിന്‍റെ പിതാവ്.