സൗദ് അറേബ്യ: പൊതുമാപ്പ് ലഭിച്ചെന്നും ഇല്ലെന്നും വാര്‍ത്തകള്‍

ഞായര്‍, 10 മാര്‍ച്ച് 2013 (14:51 IST)
PRO
സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന മലയാളികളടക്കം 80 ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് ലഭിച്ചെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ സൗദി സര്‍ക്കാറില്‍ നിന്ന് പൊതുമാപ്പ് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് റിയാദ് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിസയുടെ കാലാവധി കഴിഞ്ഞും തങ്ങിയവര്‍ക്ക് ശിക്ഷ കൂടാതെ നാട്ടിലെത്താന്‍ പൊതുമാപ്പ് പ്രഖ്യാപിക്കുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. പൊതുമാപ്പ് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചാലുടന്‍ അക്കാര്യം പ്രവാസി സമൂഹത്തെ അറിയിക്കുമെന്നും എംബസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

സൗദി തൊഴില്‍ മന്ത്രലായത്തില്‍ നിന്നോ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നോ ഇതുസംബന്ധിച്ച് ഒരു വിവരവും എംബസിക്ക് ലഭിച്ചിട്ടില്ലെന്ന് ഡിസിഎം. സിബി ജോര്‍ജ് പറഞ്ഞതായി ‘മാധ്യമം‘ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക