മനുഷ്യന്റെ വൃക്തിത്വ വികസനത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രധാനമായ രണ്ട് ഘടകങ്ങളാന് വിദ്യയും വിനയവും. നമ്മുടെ അമൃതസ്വരൂപികളായ തിന്മകളെ നശിപ്പിച്ച് നന്മ പ്രദാനം ചെയ്യുന്ന ദിവസം കൂടിയാണ് വിജയദശമി. അതുകൊണ്ട് തന്നെ വിദ്യയുടെ അധിപതിയായ സരസ്വതിദേവിക്ക് മുന്നില്‍ വിദ്യാരംഭം കുറിക്കുന്നതിനായി നവരാത്രി വളരെ പ്രാധാന്യത്തോടെ എടുത്തിരിക്കുന്നു. ഈ ദിവസമാണ് സരസ്വതിദേവി ഭക്തിയും വിദ്യയും ശക്തമാക്കിത്തരുക എന്നതാണ് വിശ്വാസം.
ദേവി സിദ്ധിദാത്രിയായി വിളങ്ങുന്ന നാളാണ് നവരാത്രിയുടെ അവസാനദിവസമായ ഒമ്പതാം നാള്‍. സര്‍വ്വസിദ്ധികളുടെയും ഉടമയായ ദേവിയെ പൂജിക്കുകയാണ് ഈ ദിനത്തില്‍. ഉള്ളിന്റെ ഉള്ളിലെ ആദിശക്തിയെ ഉണര്‍ത്തുന്നതിനായി വര്‍ഷാവര്‍ഷങ്ങളില്‍ ഇന്ദ്രിയങ്ങളെ അടച്ചുവയ്ക്കുന്ന മഹാനവമിയും അങ്ങനെ ഉള്ളില്‍ വിദ്യാദേവിയെ സാക്ഷാത്കരിക്കുന്ന വിജയദശമിയും മനുഷ്യമനസിലേക്ക് കടത്തിവിടുന്ന നന്‍മയുടെയും അറിവിന്‍റെയും തെളിച്ചവും വെളിച്ചവും എല്ലാക്കാലവും നിലനില്‍ക്കും.
നവരാത്രി ദിവസങ്ങളില്‍ ഏറ്റവും പ്രധാനമായ ദിവസങ്ങളാണ് അഷ്ടമി, നവമി, ദശമി എന്നിവ. അഷ്ടമിയും തിഥിയും ചേര്‍ന്ന് വരുന്ന സന്ധ്യാവേളയിലാണ് പൂജവയ്പ്പ് നടത്തേണ്ടത്. പുസ്തകങ്ങളും ഗ്രന്ഥങ്ങളും പൂജയ്ക്കു വയ്ക്കുക. നവമിനാളിലാണ് പണി ആയുധങ്ങളും മറ്റും ദേവിക്കു സമര്‍പ്പിച്ചു പ്രാര്‍ഥിക്കേണ്ടത്. ദശമി നാളില്‍ രാവിലെയാണ് വിദ്യാദേവതയായ സരസ്വതിയെയും വിഘ്നേശ്വരനായ ഗണപതിയെയും ബുദ്ധിയുടെ അധിപനായ ഗുരുവും ബുധനും ചേര്‍ന്ന ശ്രീകൃഷ്ണനെയും ദക്ഷിണാമൂര്‍ത്തിയെയും നവഗ്രഹങ്ങളെയും പൂജിക്കുക.