നവരാത്രികാലത്ത് മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണമെന്നാണ് ആചാര്യമതം. എരിവ്, പുളിപ്പ്, ഉപ്പ്, തുടങ്ങിയവ അളവില്‍ കുറയ്ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അറിവില്ലായ്‌മയ്ക്ക് മേല്‍ ജ്ഞാനം നേടുന്ന വിജയമാണ് ഈ ആറാം ദിവസം നവരാത്രി പൂജയില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയുക. മാത്രമല്ല, ആറാം ദിന പൂജ കന്യകമാര്‍ക്കും വിശേഷപ്പെട്ടതാണ്. കാത്യായനീവ്രതം പ്രത്യേകിച്ചും അവര്‍ക്കുണ്ടാക്കുന്ന ഗുണങ്ങള്‍ വളരെയേറെ. ചതുര്‍ഭുജയായ ദേവി പുഷ്പവും വാളും അഭയമുദ്രകളും ധരിച്ച് സിംഹവാഹിനിയായി വരുന്നതാണ് കാത്യായനീരൂപം.