ദേവിയുടെ അല്ലെങ്കില്‍ സ്‌ത്രീശക്തിയുടെ അപദാനങ്ങള്‍ വാഴ്‌ത്തലാണ് നവരാത്രി ദിനങ്ങളുടെ പ്രത്യേകത. സരസ്വതി, ലക്ഷ്‌മി, ദുര്‍ഗ്ഗ എന്നിങ്ങനെ വ്യത്യസ്‌ത ഭാവങ്ങളില്‍ ദേവീശക്തി വാഴ്‌ത്തപ്പെടുന്നു.
വിദ്യാവിജയത്തിന് സരസ്വതി, ദുഃഖമകറ്റാന്‍ ദുര്‍ഗ്ഗ, ശത്രുദോഷത്തിന് മഹാകാളി, ധനലബ്ധിക്ക് ലക്ഷ്മിദേവി എന്നിങ്ങനെ ഓരോ ലക്‍ഷ്യത്തിനും ഓരോ മാര്‍ഗ്ഗങ്ങളാണ് ഉള്ളത്.
നവരാത്രികാലത്ത് മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണമെന്നാണ് ആചാര്യമതം. എരിവ്, പുളിപ്പ്, ഉപ്പ്, തുടങ്ങിയവ അളവില്‍ കുറയ്ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.