‘പൊതുസ്ഥലത്ത് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നവരെ ജയിലിലടക്കണം’: സാക്ഷി മഹാരാജ്

വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (11:51 IST)
വിവാദ പ്രസ്താവനയുമായി വീണ്ടും സാക്ഷി മഹാരാജ്. പൊതുസ്ഥലത്തു വെച്ച് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നവരെ ജയിലിലടക്കണമെന്നാണ് ബിജെപി നേതാവും എംപിയുമായ സാക്ഷി മഹാരാജിന്റെ പ്രസ്താവ. 
 
പാര്‍ക്കിലും, കാറിലും, പൊതുസ്ഥലങ്ങളിലുമെല്ലാം കെട്ടിപ്പിടിക്കുന്നതും, ചുംബിക്കുന്നതുമാണ് പീഡനത്തിലേക്ക് എത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത്പുരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.അതേസമയം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തകയും നികുതി നല്‍കുകയും ചെയ്യുക എന്നതാണ് ഒരു പൗരന്‍ ചെയ്യേണ്ടതാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍