'വെടിവെയ്പ്പ് നടക്കുന്ന യുഎസില്‍ വിനോദസഞ്ചാരികള്‍ പോകാറില്ലേ?': വിമര്‍ശനങ്ങളെ പ്രതിരോധിച്ച് കണ്ണന്താനം

ശനി, 28 ഒക്‌ടോബര്‍ 2017 (08:51 IST)
യുപിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡുകാരായ വിനോദ സഞ്ചാരികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര ടൂറിസം വകുപ്പുമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സംഭവം വിനോദസഞ്ചാര മേഖലയെ ബാധിക്കില്ലെന്നും തുടര്‍ച്ചയായി വെടിവെപ്പു നടക്കുന്ന യു.എസിലും ഭീകരാക്രമണം നടക്കുന്ന യൂറോപ്പിലും അതിന്റെ പേരില്‍ വിനോദസഞ്ചാരികള്‍ പോകാതിരിക്കുന്നുണ്ടോയെന്നും കണ്ണന്താനം ചോദിച്ചു.
 
വിനോദ സഞ്ചാരികള്‍ക്ക് വളരെ സുരക്ഷിതമായ സ്ഥലമാണ് ഇന്ത്യ. ആഗ്രയിലേതുപോലുള്ള സംഭവങ്ങള്‍ ഇന്ത്യയില്‍ അപൂര്‍വ്വമായി നടക്കുന്നതാണെന്നും കണ്ണന്താനം അഭിപ്രായപ്പെട്ടു. അതേസമയം വിദേശ വിനോദസഞ്ചാരികളെ ആക്രമിച്ച നടപടിയില്‍ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ രംഗത്ത് വന്നിരുന്നു. അത്യന്തം അപലപനീയമായ സംഭവമാണ് നടന്നതെന്നും ആക്രമണം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ പ്രതിച്ഛായ്ക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്നതാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍