ആൾദൈവവും നടിയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്ത് !

വെള്ളി, 27 ഒക്‌ടോബര്‍ 2017 (14:39 IST)
പീഡനവീരന്‍ ഗുര്‍മീത് റാം റഹീം സിംഗ് അറസ്റ്റിലായതോടെയാണ് പല ആള്‍ദൈവങ്ങളുടെയും മുഖം മൂടി അഴിഞ്ഞു വീഴുന്നത്. ഇത്തവണ കുരുക്കിലായിരിക്കുന്നത് കര്‍ണാടകത്തിലെ ആള്‍ദൈവമാണ്. നഞ്ച്വേശ്വര്‍ സ്വാമി എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവവും നടിയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. 
 
ബെംഗളൂരുവിലെ അറിയപ്പെടുന്ന ആള്‍ദൈവമാണ് നഞ്ചേശ്വര്‍ സ്വാമി എന്നറിയപ്പെടുന്ന സ്വാമി ദയാനന്ദ. യെലഹങ്ക മഠത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു സ്വകാര്യചാനലാണ് വാര്‍ത്തയും ദൃശ്യങ്ങളും പുറത്ത് വിട്ടത്. വീഡിയോ പുറത്തായതിനെ തുടര്‍ന്ന് സ്വാമി ഒളിവിലാണ്.
 
സ്വാമിയുടെ തനിനിറം പുറത്തായതിനെ തുടര്‍ന്ന് പ്രദേശവാസികളും സ്വാമിയുടെ അനുയായികളും അടക്കം നിരവധി പേരാണ് യെലഹങ്ക മഠത്തിന് ചുറ്റും തടിച്ച് കൂടിയത്. സ്വാമിക്കെതിരെ നടപടി വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. മഠത്തിന് മുന്നില്‍ തടിച്ച് കൂടിയവര്‍ ആക്രമാസക്തരുമായിരുന്നു. പൊലീസ് എത്തിയാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. സ്വാമിക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് പോലീസ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍