80 രൂപ കടം വാങ്ങി പശുവിനെ സ്വന്തമാക്കിയ ഹോരി മഹാതോയെന്ന കര്‍ഷകന്റെ കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആണ് നോവലില്‍ പ്രേംചന്ദ് അവതരിപ്പിക്കുന്നത്. പശു ചാവുന്നതോടെ ഉണ്ടാകുന്ന വിഷയങ്ങള്‍ ഇന്ന് രാജ്യത്ത് നടക്കുന്ന സംഭവങ്ങളുമായി സാമ്യതയുള്ളതാണ്. 1936 ലാണ് ഗോദാന്‍ പ്രസിദ്ധീകരിച്ചത്. ഇത് ഹിന്ദി സാഹിത്യത്തെ മുന്നോട്ടുനയിച്ച വെളിച്ചമായിരുന്നെന്ന് കവിയും എഴുത്തുകാരനുമായ മംഗള്‍ദേശ് ദര്‍ബാല്‍ പറഞ്ഞു.