ജമ്മുവിൽ ഏറ്റുമുട്ടൽ;​ രണ്ട് സൈനികർക്ക് വീരമൃത്യു, ക്യാ​പ്റ്റ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു സൈ​നി​ക​ർ​ക്ക് പരുക്ക്

ഞായര്‍, 13 ഓഗസ്റ്റ് 2017 (10:12 IST)
ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. തെ​ക്ക​ൻ ക​ശ്മീ​രി​ലെ ഷോ​പ്പി​യാ​നിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈ​നി​ക​ർ വീ​ര​മൃ​ത്യു വ​രി​ച്ച​ത്. ക്യാ​പ്റ്റ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​ല്‍ക്കുകയും ചെയ്തിട്ടുണ്ട്. 
 
ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ൽ മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഭീ​ക​ര സാ​ന്നി​ധ്യ​ത്തെ തു​ട​ർ​ന്നു സൈ​ന​പോ​റ മേ​ഖ​ല​യി​ലെ അ​വ്നീ​റ ഗ്രാ​മ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെയാണ് ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്തത്. മേ​ഖ​ല​യി​ൽ സ്ഥി​തി​ഗ​തി​ക​ൾ ഇതുവരെയും ശാ​ന്ത​മാ​യി​ട്ടി​ല്ല.   
 

വെബ്ദുനിയ വായിക്കുക